Image

കൗമാരക്കാരി കൂട്ടമാനഭംഗത്തിന്‌ ഇരയായി; പിതാവ്‌ ഹൃദയാഘാതത്തില്‍ മരിച്ചു

Published on 20 August, 2017
കൗമാരക്കാരി കൂട്ടമാനഭംഗത്തിന്‌ ഇരയായി; പിതാവ്‌ ഹൃദയാഘാതത്തില്‍ മരിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബല്ലിയായില്‍ 15 വയസുകാരിയെ പോലീസ്‌ കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേര്‍ന്ന്‌ കൂട്ടമാനഭംഗത്തിന്‌ ഇരയാക്കി. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ സംഭവമുണ്ടായത്‌. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിച്ചു.

പ്രാഥമിക ആവശ്യത്തിനായി പെണ്‍കുട്ടി വീടിനുപുറത്തു പോയസമയത്താണ്‌ ഇരുവരും മാനഭംഗപ്പെടുത്തിയത്‌. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇരുവരും രക്ഷപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക