Image

അന്‍വര്‍ എംഎല്‍എക്കും മന്ത്രി തോമസ്‌ ചാണ്ടിക്കുമെതിരെ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക്‌ വിഎസിന്റെ കത്ത്‌

Published on 20 August, 2017
 അന്‍വര്‍  എംഎല്‍എക്കും മന്ത്രി തോമസ്‌ ചാണ്ടിക്കുമെതിരെ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക്‌ വിഎസിന്റെ കത്ത്‌
ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ്‌ ചാണ്ടിക്കും എംഎല്‍എ പിവി അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന്‌ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ്‌ അച്യുതാനന്ദന്‍. ആരോപണങ്ങളെ കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ വിഎസ്‌ കത്ത്‌ നല്‍കി.

 പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായി വിഷയങ്ങള്‍ ഉന്നയിക്കുന്നതിന്‌ ഇടയിലാണ്‌ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന്‌ വിഎസ്‌ ആവശ്യപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക