Image

ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ ഒന്പതിന്

Published on 19 August, 2017
ബ്രിസ്‌ക ഓണാഘോഷം സെപ്റ്റംബര്‍ ഒന്പതിന്
  
 
ബ്രിസ്‌റ്റോള്‍: യുകെയിലെ ഏറ്റവും വലിയ ഓണസദ്യയിലൂടെ ശ്രദ്ധാകേന്ദ്രമായ ബ്രിസ്‌ക (ബ്രിസ്‌റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍) യുടെ ഓണാഘോഷങ്ങള്‍ സെപ്റ്റംബര്‍ ഒമ്പതിന് നടക്കും. 

വിവിധ പ്രാദേശിക അസോസിയേഷനുകളും ബ്രിസ്‌ക അംഗങ്ങളും ചേര്‍ന്നാണ് ആഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കുന്നത്. സദ്യക്ക് ശേഷമുള്ള കലാപരിപാടികളില്‍ ബ്രിസ്‌റ്റോളിലെ മുഴുവന്‍ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കും. ആര്‍ട്‌സ് സെക്രട്ടറി സെബാസ്റ്റ്യന്‍ ലോനപ്പന്റെ നേതൃത്വത്തില്‍ സന്ദീപ് കുമാറും കമ്മിറ്റി അംഗങ്ങളും ചേര്‍ന്നാണ് കലാപരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്നത്. ഓണത്തിന് മുന്നോടിയായുള്ള ചീട്ടുകളി മത്സരവും പരമ്പരാഗത നാടന്‍ മത്സരങ്ങളും ഓഗസ്റ്റ് 27 ന് നടക്കും. വടംവലി മത്സരം ഓണസദ്യക്ക് ശേഷം നടക്കും. രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക