അടിമാലി: ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടം നശിപ്പിക്കുന്നതിനിടെ മേല്‍ക്കൂര ഇടിഞ്ഞുവീണു കാട്ടാനയ്ക്ക് ദാരുണാന്ത്യം. അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ നെല്ലിപ്പാറ നൂറാംകര ആദിവാസി കോളനിയോട് ചേര്‍ന്നാണ് സംഭവം.
പ്രദേശവാസിയായ ബേബി ഐസക്കിന്റെ ഉടമസ്ഥതയിലുളള വാര്‍ക്ക കെട്ടിടം തകര്‍ക്കാനായിരുന്നു കാട്ടാനയുടെ ശ്രമം. ഭിത്തി ഇടിച്ചു നിരത്തി അകത്തുകടന്ന കാട്ടാന കെട്ടിടത്തിനുളളില്‍ കുടുങ്ങി. ഇതിനിടെ കെട്ടിടത്തിന്റെ മേല്‍ക്കൂര കാട്ടാനയുടെ ദേഹത്തു പതിക്കുകയായിരുന്നെന്ന് അടിമാലി റേഞ്ച് ഓഫീസര്‍ രാജേന്ദ്രന് പറഞ്ഞു. ഈ വീടിനു സമീപത്ത് മറ്റു താമസക്കാരില്ല.