Image

ചുബന രംഗത്ത് അഭിനയിക്കാനില്ലെന്ന് സായി പല്ലവി

Published on 19 August, 2017
ചുബന രംഗത്ത് അഭിനയിക്കാനില്ലെന്ന് സായി പല്ലവി

പ്രേമത്തിലൂടെ എത്തിയ സായി പല്ലവി തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്നിരിക്കുകയാണ്. താരം നായികയായി എത്തിയ ഫിദ എന്ന ചിത്രത്തിലൂടെ ടോളിവുഡിലും വന്‍ ഹിറ്റായിരിക്കുകയാണ് സായി. ഇപ്പോള്‍ അഭിനയ രംഗത്തെ തന്റെ വ്യക്തമായ നിലപാട് തുറന്ന് പറഞ്ഞ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് താരം.

സ്‌ക്രീനിന് മുന്നില്‍ ചുംബിക്കുന്നതിനോട് തനിക്ക് വിയോജിപ്പ് ഉണ്ടെന്നാണ് സായി പറയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്‌ക്രീനില്‍ ഞാന്‍ ചുംബിക്കില്ല, എന്റെ മാതാപിതാക്കള്‍ അനുവദിക്കുന്നത് കൊണ്ടാണ് എനിക്ക് എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ സാധിച്ചത്. ഒരു അഭിനേതാവെന്ന നിലയില്‍, അവരെ അസ്വസ്ഥപ്പെടുത്തുന്നതൊന്നും എന്റെ ജോലിയില്‍ വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. അത് എന്റെ കടമയാണ്. സായി പല്ലവി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക