Image

ഉത്തര്‍ പ്രദേശില്‍ ഉത്‌കല്‍ എക്‌സ്‌പ്രസ്‌ പാളം തെറ്റി 23 പേര്‍ മരിച്ചു

Published on 19 August, 2017
ഉത്തര്‍ പ്രദേശില്‍ ഉത്‌കല്‍ എക്‌സ്‌പ്രസ്‌ പാളം തെറ്റി 23 പേര്‍ മരിച്ചു

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ തീവണ്ടിയപകടത്തില്‍ 23പേര്‍ മരിച്ചു. ആറ്‌ കോച്ചുകള്‍ പാളം തെറ്റിയതിനെ തുടര്‍ന്നാണ്‌ അപകടമുണ്ടായത്‌. മുസഫര്‍നഗറിലെ കൗട്ടാലിയിലാണ്‌ സംഭവം.പുരി-ഹരിദ്വാര്‍-കലിംഗ ഉത്‌കല്‍ എക്‌പ്രസാണ്‌ അപകടത്തില്‍ പെട്ടത്‌.


 അപകടം അട്ടിമറിയാണെന്ന സംശയം ഉയരുന്നുണ്ട്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. തീവ്രവാദ വിരുദ്ധ സംഘം അപകടസ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌. പാളം തെറ്റിയ ബോഗികള്‍ ഒന്നിന്‌ മുകളില്‍ ഒന്നായി കിടക്കുന്ന അവസ്ഥയിലാണ്‌. വൈകിട്ട്‌ 5.40 നാണ്‌ അപകടം നടന്നതെന്നാണ്‌ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക