Image

വില്ലന്‍ ഓണത്തിന് ശേഷം, ട്രെയിലര്‍ ഓണത്തിന്

Published on 19 August, 2017
വില്ലന്‍ ഓണത്തിന് ശേഷം, ട്രെയിലര്‍ ഓണത്തിന്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന വില്ലനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഓണത്തിന് ശേഷം ചിത്രം തിയേറ്ററുകളില്‍ എത്തും. ഓണത്തിന് തിയേറ്ററുകളില്‍ വില്ലന്റെ ട്രെയിലര്‍ ഉണ്ടാകും ചിത്രം ഓണത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുമെന്നും ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഡബ്ബിങ്ങില്‍ ബാക്കിയായ ചില തിരുത്തലുകള്‍ ഉള്ളതിനാലാണ് റിലീസ് വൈകിയതെന്നാണ് സംവിധായകന്‍ നല്‍കുന്ന വിശിദീകരണം. തെന്നിന്ത്യന്‍ സിനിമയിലെ ഒട്ടേറെ പ്രമുഖര്‍ അണിനിരക്കുന്ന വില്ലനില്‍ ഏറെ പ്രതീക്ഷയാണ് സിനിമ പ്രമേകള്‍ക്കുള്ളത്. തമിഴ് താരം വിശാല്‍, ഹന്‍സിക മോട്വാനി, മഞ്ജു വാര്യര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക