Image

വിമാനത്തില്‍ കഞ്ചാവ്‌ കടത്തല്‍; മലയാളി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published on 19 August, 2017
വിമാനത്തില്‍ കഞ്ചാവ്‌ കടത്തല്‍; മലയാളി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: എയര്‍ ഇന്ത്യാ വിമാനത്തിലൂടെ കഞ്ചാവ്‌ കടത്തിയതിന്‌ മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ദുബൈ ചെന്നൈ ദല്‍ഹി വിമാനത്തില്‍ നിന്നാണ്‌ രണ്ടര കിലോ കഞ്ചാവുമായി ഉദ്യോഗസ്ഥനെ പിടികൂടിയത്‌.

ജൂലൈ 19ന്‌ ദുബൈയില്‍നിന്ന്‌ ചെന്നൈ വഴി ദല്‍ഹിയില്‍ എത്തിയപ്പോഴാണ്‌ വിമാനത്തില്‍നിന്നു കഞ്ചാവ്‌ കണ്ടെടുത്തത്‌. ഭക്ഷണം വിതരണം ചെയ്യുന്ന കാറ്ററിങ്‌ ട്രോളിയിലായിരുന്നു കഞ്ചാവു പൊതി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ കഴിഞ്ഞ ഒരു മാസത്തിലധികമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ മലയാളി ക്യാബിന്‍ ക്രൂ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌.

വെള്ളിയാഴ്‌ച രാത്രിയാണ്‌ ദല്‍ഹി വിമാനത്താവളത്തില്‍ വെച്ച്‌ ഇയാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക