Image

വ്യാജരേഖ ചമച്ച്‌ ശമ്പളം കൈപ്പറ്റി: സെന്‍കുമാറിനെതിരെ ജാമ്യമില്ലാ കേസ്‌

Published on 19 August, 2017
വ്യാജരേഖ ചമച്ച്‌ ശമ്പളം കൈപ്പറ്റി: സെന്‍കുമാറിനെതിരെ ജാമ്യമില്ലാ കേസ്‌

മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വീണ്ടും പൊലീസ്‌ കേസ്‌. വ്യാജരേഖ ചമച്ച്‌ ശമ്പളം കൈപ്പറ്റിയെന്ന പരാതിയിലാണ്‌ പൊലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തിരിക്കുന്നത്‌. കന്റോണ്‍മെന്റ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ക്കാണ്‌ അന്വേഷണ ചുമതല.

വ്യാജ ചികിത്സാരേഖയുണ്ടാക്കി എന്നാണ്‌ കേസ്‌. തിരുവനന്തപുരം മ്യൂസിയം പൊലീസാണ്‌ കേസെടുത്തിരിക്കുന്നത്‌. നേരത്തെ വിജിലന്‍സ്‌ അന്വേഷിച്ചകേസില്‍ കേസെടുക്കാനാവില്ലെന്ന്‌ ചൂണ്ടിക്കാട്ടി ഫയല്‍ മടക്കുകയായിരുന്നു.

വിജിലന്‍സിന്റെ അധികാര പരിധിയില്‍ നിന്ന്‌ കേസെടുക്കാനാവില്ല എന്നാണ്‌ ഡിജിപി ഫയലില്‍ കുറിച്ചത്‌. എന്നാല്‍ വ്യാജരേഖ ചമച്ചുവെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. കേസ്‌ പൊലീസിന്‌ കൈമാറണമെന്നും പറഞ്ഞിരുന്നു. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ്‌ പിന്നീട്‌ സര്‍ട്ടിഫിക്കെറ്റ്‌ ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ്‌ കേസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക