Image

ഷുക്കൂര്‍ വധക്കേസ്‌: പി.ജയരാജനും രാജേഷിനുമെതിരെ സിബിഐയുടെ പുനരന്വേഷണം

Published on 19 August, 2017
ഷുക്കൂര്‍ വധക്കേസ്‌: പി.ജയരാജനും രാജേഷിനുമെതിരെ സിബിഐയുടെ പുനരന്വേഷണം


എംഎസ്‌എഫ്‌ പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊലപ്പെട്ട കേസില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ സിബിഐയുടെ പുനരന്വേഷണം. ഇതുമായി ബന്ധപ്പെട്ട്‌ സിബിഐ മാധ്യമപ്രവര്‍ത്തകന്‍ മനോഹരന്റെ മൊഴിയെടുത്തു.

 നിയമക്കുരുക്കില്‍പ്പെട്ട കേസില്‍ ഏറെ നാളുകള്‍ക്ക്‌ ശേഷമാണ്‌ സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ്‌ അന്വേഷണം സജീവമാക്കുന്നത്‌. അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട്‌ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ടി.വി രാജേഷ്‌ എംഎല്‍എ എന്നിവര്‍ക്കെതിരെയാണ്‌ അന്വേഷണം നടക്കുന്നത്‌.

പി.ജയരാജന്റെ കാര്‍ ആക്രമിച്ചതിന്‌ പിന്നാലെ ആയിരുന്നു 2012 ഫെബ്രുവരി 20ന്‌ എംഎസ്‌എഫ്‌ പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊലപ്പെടുന്നത്‌. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജയരാജന്‍ പ്രവര്‍ത്തകരോട്‌ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസാരിച്ചിരുന്നോ എന്നാണ്‌ മാധ്യമപ്രവര്‍ത്തകനായ മനോഹരനോട്‌ സിബിഐ സംഘം ചോദിച്ചറിഞ്ഞത്‌.

2012 ഫെബ്രുവരി 20നാണ്‌ ഷുക്കൂര്‍ കൊല്ലപ്പെട്ടത്‌. അരിയില്‍ പ്രദേശത്ത്‌ സന്ദര്‍ശനം നടത്തിയ പി.ജയരാജന്‍, ടി.വി.രാജേഷ്‌ എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ ലീഗ്‌ പ്രവര്‍ത്തകര്‍ തടഞ്ഞതിന്‌ പ്രതികാരം എന്ന നിലയിലാണ്‌ ഉച്ചയോടെ കീഴറയില്‍ വീട്‌ വളഞ്ഞ്‌ ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ്‌ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക