Image

കായംകുളത്ത്‌ 10 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി; 5 പേര്‍ അറസ്റ്റില്‍

Published on 19 August, 2017
കായംകുളത്ത്‌ 10 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി; 5 പേര്‍ അറസ്റ്റില്‍

കായംകുളം: പത്തുകോടി രൂപയുടെ അസാധുനോട്ടുകള്‌ കായംകുളത്തുനിന്ന്‌ പോലീസ്‌ പിടികൂടി. കായംകുളം സിഐയുടെ നേതൃത്വത്തില്‌ ദേശീയപാതയിലെ കൃഷ്‌ണപുരത്ത്‌ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ്‌ കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

രണ്ടുപേരാണ്‌ ഉണ്ടായിരുന്നതെന്ന്‌ പോലീസ്‌ പറഞ്ഞു. പിന്നീട്‌ മൂന്ന്‌ പേരെക്കൂടി പിടികൂടി. പാലക്കാട്‌ സ്വദേശികളാണ്‌ പിടിയിലായ അഞ്ചുപേരും. 1000 ന്റെ അസാധു നോട്ടുകളാണ്‌ കാറില്‌കടത്താന്‌ ശ്രമിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക