ഡാളസ്: കേരള അസോസിയേഷന് ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന T20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017, ഫൈനല്‍ മത്സരം ആഗസ്റ്റ് 20 ഞായറാഴ്ച 2:00pm മെസ്ക്വിറ്റട് ഈസ്റ്റ് ഗ്ലെന്‍ ബുലവാഡിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സ്പാര്‍ക്സ് വും, ഡാളസിലെ ടസ്കേഴ്സ് ക്ലബ് വും ആണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ മികച്ച കളികള്‍ സമ്മാനിച്ചാണ് രണ്ടു ടീമുകള്‍ ഫൈനലില്‍ എത്തിയിരിക്കുന്നത്. മുന്‍ രഞ്ജി ട്രോഫി കളിക്കാരനായ പെറ്റസെന് , ടിജോ ജോയ്, അരുണ്‍ ജോണി, ജോഫി ജേക്കബ് അടക്കമുള്ള ശക്തരായ ബാറ്റിംഗ് നിരയിലുള അംഗങ്ങള്‍ മികച്ച ഫോമിലാണെന്നുള്ളത് ടസ്കേഴ്സിന് പ്രതീക്ഷ ഉണ്ടാക്കുന്നുണ്ടെങ്കിലും; സ്പാര്ക്സിലെ ഓള് റൗണ്ടര്സമാരായ കിരണ്‍, ജോമോന് , രജിത് കുളിരാന്, ഷിജു ഹോപ്പ്വെല്‍ എന്നീവരും മികച്ച കളികളാണ് ഈ ടൂര്‍ണമെന്റില്‍ കാഴ്ച വെച്ചിരിക്കുന്നത് . എന്തു തന്നെ ആയാലും വാശിയേറിയ മികച്ച ഒരു പോരാട്ടം കാണുവാന്‍ ഡാളസിലെ ക്രിക്കറ്റ് പ്രേമികള്‍ ഒരുങ്ങിയിരിക്കുന്നു എന്നുതന്നെയാണ് മനസ്സിലാക്കുവാന്‍ കഴിഞ്ഞിരിക്കുന്നത്. ഫൈനല്‍ മത്സരം കാണുന്നതിനും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാം സൗഹൃദരായ ക്രിക്കറ്റ് പ്രേമികളെയും പ്രത്യേകം ക്ഷണിക്കുന്നതായി കേരള അസോസിയേഷന് ഓഫ് ഡാളസ് ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി. ആവേശകരമായ ഈ ടൂര്‍ണമെന്റ് ന്റെ മുഖ്യ സ്പോണ്സര് സ്പൈസ് മാര്‍ട് (Spice Mart, Indian Groceries & Food) ആണ് .കൂടാതെ സ്പോണ്സര് മാരായ സ്സേഫ് കെയര്‍ ഫര്‍മസി (Safe Care Pharmacy ), പെക്ട്രം ഫിനാന്‍സും (Spetcrum Finance) ഈ ടൂര്‍ണമെന്റ് മായും സഹകരിക്കുന്നു. വിജയികള്‍ക്കും , റണ്ണേഴ്സ് അപ്പ് നും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്കപ്പെടുന്നതാണ്.