Image

പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍.

ജീമോന്‍ റാന്നി Published on 18 August, 2017
പെയര്‍ലാന്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍.
പെയര്‍ലാന്‍ഡ് ((ടെക്‌സസ്): ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുനാളിന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദൈവാലയത്തില്‍ കൊടിയേറി. ഓഗസ്റ്റ് 12ന് പുതുതായി നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും, കൊടിയേറ്റും, പ്രസുദേന്തി വാഴ്ചയും പ്രൗഢ ഗംഭീരമായി ആചരിച്ചു. ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ.ഫാദര്‍ റൂബന്‍ താന്നിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഓഗസ്റ്റ് 12ന് ആരംഭിച്ച തിരുനാള്‍ ചടങ്ങുകള്‍ ഓഗസ്റ്റ് 20ന് പ്രധാന തിരുനാളോടെ സമാപിക്കും.

ഓഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഹ്യൂസ്റ്റണ്‍ ഫൊറോനാപള്ളി വികാരി വെരി.റവ.ഫാദര്‍ കുര്യന്‍ നെടുവേലിച്ചാലുങ്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും നൊവേനയും, ലദീഞ്ഞും കൂടാതെ ജപമാലാ പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുനാള്‍ ദിനമായ ഓഗസ്റ്റ് 20 ഞായറാഴ്ച രാവിലെ 8 മണിക്ക് ജപമാല സമര്‍പ്പണത്തോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും, തുടര്‍ന്ന് അടിമവെക്കല്‍, മുടി എഴുന്നള്ളിക്കല്‍ എന്നിവക്ക് ശേഷം രാവിലെ 9 മണിക്ക് റവ.ഫാ.സിബി സെബാസ്റ്റ്യന്‍ MST യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ റാസ കുര്‍ബാനയും തിരുനാള്‍ സന്ദേശവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് മുത്തുക്കുടകളുടെയും, ചെണ്ടമേളക്കാരുടെയും, വാദ്യഘോഷക്കാരുടെയും അകമ്പടിയോടുകൂടി തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ വിശ്വാസ പ്രഘോഷണ പ്രദിക്ഷണത്തില്‍ കേരള െ്രെകസ്തവരുടെ വിശ്വാസ തീഷ്ണതയും പ്രതിഫലിക്കും. അതിനുശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.

ഭക്തി നിര്‍ഭരമായ തിരുന്നാളിലും മറ്റു കര്‍മ്മങ്ങളിലും പങ്കെടുത്തു മാതാവിന്റെ അനുഗ്രഹം നേടുവാന്‍ ! എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവകക്കുവേണ്ടി വികാരി  റവ.ഫാദര്‍ റൂബന്‍ താന്നിക്കലും, കൈക്കാരന്‍മാരും കൂടാതെ പ്രസുദേന്തിമാരായ ബിജു മുക്രക്കാട്ട്, ജേക്കബ് മാത്യു, ജെയ്‌സണ്‍ തേക്കുംപുറം, ജോണ്‍ പത്രോസ്, ജോണി മത്തായി, ജോസഫ് ഗ്രെഗരി, ജസ്റ്റിന്‍ പൗലോസ്, കുര്യന്‍ ഡേവിഡ്, രെജി മൊയലന്‍, സോജന്‍ പോള്‍, ഷിബു ജോസഫ്, ടെല്‍സണ്‍ പഴംപിള്ളി എന്നിവരും അറിയിച്ചു.



പെയര്‍ലാന്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍.പെയര്‍ലാന്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍.പെയര്‍ലാന്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍.പെയര്‍ലാന്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍.പെയര്‍ലാന്‍ഡ് സെന്റ് മേരീസ്  ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക