Image

കെ.സി.എസ് ഓണാഘോഷം ഓഗസ്റ്റ് 27-ന്

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 18 August, 2017
കെ.സി.എസ് ഓണാഘോഷം ഓഗസ്റ്റ് 27-ന്
ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് 27-നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കെ.സി.എസ് കമ്യൂണിറ്റി ഹാളില്‍ വച്ചു വിഭവ സമൃദ്ധമായ ഓണസദ്യയോടുകൂടി ആരംഭിക്കും. ഓണാഘോഷത്തിന്റെ മുഖ്യാതിഥിയായി കേരളാ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പങ്കെടുക്കും.

കേരള ജനത ഐശ്വര്യത്തിന്റേയും സമത്വത്തിന്റേയും പ്രതീകമായി ആഘോഷിക്കുന്ന തിരുവോണത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ കെ.സി.എസ് അംഗങ്ങളേയും ഭരണസമിതി കമ്യൂണിറ്റി സെന്ററിലേക്ക് ക്ഷണിച്ചു.

ഓണാഘോഷത്തോടൊപ്പം പോഷക സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. കേരള തനിമയുടെ പ്രതീകമായ മുണ്ടും, ജുബ്ബയും, സെറ്റുസാരിയും അണിഞ്ഞ് ചെണ്ടമേളത്തിന്റേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ മാവേലി മന്നനെ വരവേല്‍ക്കാന്‍ എല്ലാ സമുദായ സ്‌നേഹികളും ഓഗസ്റ്റ് 27-ന് കമ്യൂണിറ്റി സെന്ററിലേക്ക് എത്തണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക