Image

ജീവിത ചെലവ് കുറഞ്ഞ ലോക നഗരങ്ങളില്‍ ഹാംബര്‍ഗ് പത്താമത്

Published on 18 August, 2017
ജീവിത ചെലവ് കുറഞ്ഞ ലോക നഗരങ്ങളില്‍ ഹാംബര്‍ഗ് പത്താമത്

ഹാംബര്‍ഗ്: ജീവിത ചെലവ് ഏറ്റവും കുറഞ്ഞ ലോക നഗരങ്ങളുടെ പട്ടിക തയയാറാക്കിയപ്പോള്‍ ജര്‍മനിയിലെ ഹാംബര്‍ഗ് പത്താം സ്ഥാനം നിലനിര്‍ത്തി. 2017 ഗ്ലോബല്‍ ലിബബിലിറ്റി റിപ്പോര്‍ട്ടിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തെ 140 നഗരങ്ങളെയാണ് ഇക്കണോമിസ്റ്റ്‌സ് ഇന്റലിജന്‍സ് യൂണിറ്റ് തയാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഓസ്‌ട്രേലിയിലെ മെല്‍ബണ്‍ ആണ് ഒന്നാം സ്ഥാനം. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് ആണ് പിന്നില്‍. ആകെ നൂറ് റേറ്റിംഗ് പോയിന്റില്‍ ഹാംബര്‍ഗ് നേടിയത് 95 പോയിന്റാണ്. ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും 100 പോയിന്റ് ഹാംബര്‍ഗ് സ്വന്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക