ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ഇന്ന് കൊച്ചിയിലെത്തി. ഫോണ്‍ 4 ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് സണ്ണി കൊച്ചിയിലെത്തിയത്. തന്റെ വിജയങ്ങള്‍ക്ക് പിന്നില്‍ രഹസ്യങ്ങളില്ലെന്ന് സണ്ണി ലിയോണ്‍ ഒരു മാധ്യമത്തിന് അനുവദിച്ച അബിമുഖത്തില്‍ പറഞ്ഞു.
ഓരോരുത്തരും തന്നെ പറ്റി എന്തു ചിന്തിക്കുമെന്ന വ്യാകുലകതകള് മാറ്റി നിര്‍ത്തിയതാണ് ബോളിവുഡിലേക്കും വിജയത്തിലേക്കുമുള്ള ചവിട്ടുപടിയായതെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു. വിജയത്തിന് പിന്നില്‍ രഹസ്യങ്ങളൊന്നുമില്ല. പ്രഫഷനോട് ആത്മാര്‍ത്ഥത കാണിക്കുകയാണ് വേണ്ടത്.സണ്ണി പറഞ്ഞു.