Image

സണ്ണി സ്റ്റീഫന്‍ നയിക്കുന്ന മാര്‍ത്തോമ്മ ഇടവക കണ്‍വന്‍ഷന്‍ ഡാലസില്‍

കെ.ജെ.ജോണ്‍ Published on 18 August, 2017
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന മാര്‍ത്തോമ്മ ഇടവക കണ്‍വന്‍ഷന്‍ ഡാലസില്‍
ഡാലസ്:  കരോള്‍ട്ടന്‍ മാര്‍ത്തോമ്മ ഇടവകയുടെ ആഭിമുഖ്യത്തില്‍ പ്രോത്രോ റിട്രീറ്റ് സെന്‍ററില്‍ 2017 ഓഗസ്റ്റ് 18 വെളളിയാഴ്ച മുതല്‍ 20 ഞായറാഴ്ച വരെ (Prothro Rtereat Center, 269 Methodist Ln, Lake Texoma) "സ്‌നേഹത്തില്‍ വേരൂന്നിയ വിശ്വാസം" എന്ന ധ്യാനചിന്തയോടെ നടക്കുന്ന ഇടവക കണ്‍വന്‍ഷനില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും വചനപ്രഘോഷകനും ഫാമിലി കൗണ്‍സിലറും സംഗീതജ്ഞനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ ധ്യാന സന്ദേശങ്ങള്‍ നല്‍കുന്നു. മനസ്സിന്‍റെ ആഴങ്ങളില്‍ തൊട്ട്, സണ്ണി സ്റ്റീഫന്‍ നല്‍കുന്ന തിരുവചന പ്രബോധനങ്ങളും 36 വര്‍ഷത്തെ കൗണ്‍സിലിങ് അനുഭവങ്ങളിലൂടെ നല്‍കുന്ന പ്രായോഗിക ജീവിത പാഠങ്ങളും ആത്മാവില്‍ നിറഞ്ഞുതുളുമ്പുന്ന പ്രാര്‍ത്ഥനാശുശ്രൂഷകളും ജീവിതത്തിനു പുതിയൊരു പ്രകാശവും പ്രത്യാശയും നല്‍കുന്നതാണെന്നും ഈ ഇടവക കണ്‍വന്‍ഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ. വിജു വര്‍ഗ്ഗീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫാ. വിജു വര്‍ഗ്ഗീസ്: (214)7141073/(469) 5460280 (vicar@mtcd.org) റെനി ഈപ്പന്‍: 214 769 1349 ; സുനില്‍ ചാക്കോ World Peace Mission ( US ) : 516 787 9801 email: worldpeacemissioncouncil@gmail.com www.worldpeacemission.net
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക