Image

കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍

പി.പി.ചെറിയാന്‍ Published on 17 August, 2017
കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍
ആല്‍ബര്‍ട്ട്: കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട വിവാഹനിശ്ചയം ഡയമണ്ട് റിംഗ് പതിമൂന്ന് വര്‍ഷത്തിനുശേഷം ഒരു കാരറ്റിനു ചുറ്റും വരിഞ്ഞു മുറുക്കിയ നിലയില്‍ കണ്ടെത്തി. കാനഡയിലെ ആല്‍ബര്‍ട്ടായിലാണ് സംഭവം.

84 വയസ്സുള്ള മേരി ഗ്രാമിന്റേതായിരുന്ന വിവാഹ നിശ്ചയ മോതിരം. 1951 മുതല്‍ വിരലില്‍ അണിഞ്ഞിരുന്നതാണിത്. വിവാഹമോതിരം നഷ്ടപ്പെട്ട വിവരം ഭര്‍ത്താവില്‍ നിന്നും മറച്ചു വെക്കുന്നതിനായി മറ്റൊരു മോതിരം വിരലിട്ടതായി മേരി പറയുന്നു. നഷ്ടപ്പെട്ട മോതിരം കണ്ടെത്തിയ സന്തോഷ വാര്‍ത്ത കേള്‍ക്കുവാന്‍ ഭര്‍ത്താവില്ലാതായി എന്ന ദുഃഖം മേരി പങ്കിട്ടു. 5 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഭര്‍ത്താവ് മരിച്ചതെന്ന് ഇവര്‍ പറഞ്ഞു. 60-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടെടുത്ത മോതിരം വീണ്ടും വിരലില്‍ അണിയുവാണ് മേരി കാത്തിരിക്കുന്നത്. മോതിരം നഷ്ടപ്പെട്ട വിവരം വീട്ടിലുള്ള മകനു മാത്രമേ അറിയാമായിരുന്നുള്ളൂ എന്നും മേരി പറഞ്ഞു.
തോട്ടത്തില്‍ നിന്നും വെജിറ്റമ്പിള്‍ പറിച്ചെടുക്കുന്നതിനിടയിലാണ് മരുമകള്‍ കാരറ്റില്‍ വരിഞ്ഞുമുറുകിയിരിക്കുന്ന മോതിരം കണ്ടെത്തിയത്.

കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക