Image

ജയലളിതയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Published on 17 August, 2017
ജയലളിതയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തെപ്പറ്റി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലാകും കമീഷന്‍. ജയലളിതയുടെ വസതിയായ പോയസ്‌ ഗാര്‍ഡന്‍ സ്‌മാരകമാക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. 

സര്‍ക്കാരിന്റെ കീഴിലാണ്‌ പോയസ്‌ ഗാര്‍ഡന്‍ സ്‌മാരകമാക്കുക. ഇത്‌ പിന്നീട്‌ പൊതുജനങ്ങള്‍ക്ക്‌ സന്ദര്‍ശനത്തിന്‌ തുറന്നുകൊടുക്കും.മുന്‍മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ വിഭാഗവുമായുള്ള ലയനചര്‍ച്ചയ്‌ക്കിടെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്‌. ലയന ചര്‍ച്ചകള്‍ കുറച്ചുദിവസമായി സജീവമാണ്‌. 

ഇതിനായി പന്നീര്‍ശെല്‍വം മുന്നോട്ടുവച്ച പ്രധാന ഉപാധിയായിരുന്നു ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം. ജയലളിതയുടെ ചികിത്സയും മരണവും സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്നും പോയസ്‌ ഗാര്‍ഡന്‍ സ്‌മാരകമാക്കണമെന്നും മുഖ്യമന്ത്രിയായിരിക്കെ തന്നെ പന്നീര്‍ശെല്‍വം ആവശ്യപ്പെട്ടിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക