Image

സ്വാമി ഭൂമാനന്ദ തീര്‍ത്ഥ അമേരിക്ക സന്ദര്‍ശിക്കുന്നു

Published on 17 August, 2017
സ്വാമി ഭൂമാനന്ദ തീര്‍ത്ഥ അമേരിക്ക സന്ദര്‍ശിക്കുന്നു
വാഷിങ്ങ്ടന്‍ ഡീ സീ: നാരായണ ആശ്രമ തപോവനം സ്ഥാപകനും ആത്മീയ അചാര്യനുമായ  സ്വാമി ഭൂമാനന്ദ തീര്‍ത്ഥ ( മുക്തിസുധകാരം) അമേരിക്കയിലെ വാഷിങ്ങ്ടന്‍ ഡി സി മെട്രോ, തെക്കേ കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ഓഗസ്റ്റ് 30, 2017 മുതല്‍ സെപ്റ്റംബര്‍ 25, 2017 വരെ സന്ദര്‍ശനം നടത്തുന്നു. സെന്റര്‍ ഫോര്‍ ഇന്നര്‍ റിസോഴ്സ്സ് ഡെവലൊപ്‌മെന്റ് - നോര്‍ത്ത് അമേരിക്ക എല്ലാവരെയും ഹാര്‍ദമായി ക്ഷണിക്കുന്നു. വിവിധ വിഷയങ്ങളില്‍ പ്രഭാഷണ പരമ്പരകള്‍, സമ്പര്‍ക്കാ-ത്മക സത്സംഗങ്ങള്‍ (ചോദ്യോത്തര സെഷനുകള്‍), വേദാന്ത ശിബിരങ്ങള്‍ എന്നിവ നടത്തുന്നതാണ്.

ശിഷ്യരായ സ്വാമി നിര്‍വിശേഷാനന്ദ തീര്‍ത്ഥയും മാ ഗുരുപ്രിയയും അദ്ദേഹത്തെ അനുഗമിക്കും. വിര്‍ജെനിയ വാഷിങ്ങ്ടന്‍ ഡി.സി മെട്രോ ഏരിയ, ഓറഞ്ച് കൌണ്ടി (തെക്കേ കാലിഫോര്‍ണിയ) എന്നിവിടങ്ങളില്‍ സംഘം പ്രഭാഷണങ്ങളും, സത്സംഗങ്ങളും നടത്തും. എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമാണ്.

സെപ്റ്റംബര്‍ 9 - 10, 2017 ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ഇര്‍വില്‍നില്‍ നടക്കുന്ന ഗ്ലോബല്‍ ഭഗവദ് ഗീത കണ്‍വെന്‍ഷന്‍ സ്വാമി ഭൂമാനന്ദ തീര്‍ത്ഥയുടെ നേതൃത്തില്‍ നടക്കും.

പങ്കെടുക്കുവാന്‍ ബന്ധപ്പെടുക:.
വാഷിങ്ങ്ടണ്‍ ഡീ സി മെട്രോ: എം ജി മേനോന്‍: 240-938-1272 ഗിരിഷ് കുമാര്‍: 571-213-1182

ഓറഞ്ച് കൌണ്ടി ( തെക്കേ കാലിഫോര്‍ണിയ): ശാന്തി നാരായണന്‍ : 949-262-9569 , നടരാജന്‍ സുന്ദരെസന്‍ : 949-529-4760, രവി: 949-559-9082

ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ക്കും സൗജന്യ രജിസ്ട്രേഷനും സന്ദര്‍ശിക്കുക: http://www.cirdna.org/JYDC2017 and http://www.globalgita.org

https://cascade.madmimi.com/promotion_images/2022/9535/original/Welcome.png?1501934794
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക