Image

ജെയിംസ് ബോണ്ടായി വീണ്ടും ഡാനിയല്‍ ക്രെയ്ഗ്

Published on 16 August, 2017
ജെയിംസ് ബോണ്ടായി വീണ്ടും ഡാനിയല്‍ ക്രെയ്ഗ്

ജെയിംസ് ബോണ്ടായി വീണ്ടും എത്തുകയാണ് ഡാനിയല്‍ ക്രെയ്ഗ്. അഞ്ചാമത്തെ ജെയിംസ് ബോണ്ട് ചിത്രത്തിലും ബോണ്ട് വേഷത്തില്‍ താന്‍ വെള്ളിത്തിരയിലെത്തുമെന്ന് ക്രെയ്ഗ് വ്യക്തമാക്കി. ഇനി ജെയിംസ് ബോണ്ട് വേഷത്തിലേക്കില്ലെന്ന് ക്രെയ്ഗ് നേരത്തെ പറ!്ഞിരുന്നു.

2015 അവസാനമാണ് ക്രെയ്ഗിന്റെ സ്‌പെക്ട്രാ 007 എന്ന അവസാന ചിത്രം പുറത്ത് വന്നത്. ജെയിംസ് ബോണ്ട് സീരീസില്‍ അഭിനയിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നതായും ക്രെയ്ഗ് ചൊവ്വാഴ്ച രാത്രി ചാനല്‍ ടോക് ഷോയിലൂടെ വ്യക്തമാക്കി. ക്രെയ്ഗിന്റെ തീരുമാനം ആഹ്‌ളാദപൂര്‍വ്വമാണ് ആരാധകര്‍ ഏറ്റെടുത്തത്.

ചിത്രത്തില്‍ അഭിനയിക്കാമെന്നത് അണിയറ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യും. തനിക്കൊരു ഇടവേള വേണമായിരുന്നുവെന്നും ചിത്രത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 49 കാരനായ ഡാനിയേല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ട് ചിത്രത്തിലേക്കില്ലെന്നത് ലോകമെമ്ബാടുമുള്ള ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക