Image

പള്‍സര്‍ സുനിയുടെ റിമാന്‍ഡ്‌ കാലാവധി നീട്ടി

Published on 16 August, 2017
പള്‍സര്‍ സുനിയുടെ റിമാന്‍ഡ്‌ കാലാവധി നീട്ടി
കൊചചി: യുവനടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ്‌ കാലാവധി നീട്ടി. ഓഗസ്റ്റ്‌ 30 വരെയാണ്‌ സുനിയുടെ റിമാന്‍ഡ്‌ കാലാവധി നീട്ടിയിരിക്കുന്നത്‌. കോടതിയില്‍ സുനിയെ നേരിട്ടു ഹാജരാക്കാതെയാണ്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്‌.

സിജെഎം കോടതിയില്‍ സുനിക്കെതിരെ മറ്റൊരു കേസ്‌ ഉണ്ട്‌. അതിനാലാണ്‌ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ പോയതെന്നും പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക