Image

ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 16 August, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട്:  ഭാരതത്തിന്റെ എഴുപത്തി ഒന്നാമത് സ്വാതന്ത്ര്യ ദിനം  ഫ്രാങ്ക്ഫര്‍ട്ട്  ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. ഈ മാസം ഓഗസ്റ്റ് 02 ന് പുതിയതായി ചാര്‍ജെടുത്ത കോണ്‍സുല്‍ ജനറല്‍ ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ ദേശീയ പതാക ഉയര്‍ത്തി പ്രസിഡന്റെിന്റെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, എയര്‍ ഇന്ത്യ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ്റ് ഓഫീസ് എന്നിവയിലെ സ്റ്റാഫ് അംഗങ്ങള്‍, പ്രമുഘ വ്യവസായികള്‍, പത്ര പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം പേര്‍ ഈ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തു.

പുതിയതായി ചാര്‍ജെടുത്ത കോണ്‍സുല്‍ ജനറല്‍ ശ്രീമതി പ്രതിഭാ പാര്‍ക്കര്‍ ഈ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരെ പ്രത്യേകമായി സ്വാഗതം ചെയ്ത് തന്റെ ഫ്രാങ്ക്ഫര്‍ട്ടിലെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ സഹായ സഹകരണവും അഭ്യര്‍ത്ഥിച്ചു. 

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങള്‍ക്കും തന്നെ സമീപിക്കാമെന്ന് അവര്‍ പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തവരുമായി വ്യക്തിപരമായി സംവാദം നടത്തി. മറ്റ് കോണ്‍സുല്‍മാരും  സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ഈ വര്‍ഷം സ്വാതന്ത്ര്യ ദിനാഘോഷത്തിനായി കോണ്‍സുലേറ്റ് കെട്ടിടം ത്രിവര്‍ണ പതാകയുടെ നിറത്തില്‍ ഇലക്ട്രിക് ഇല്യുമിനേഷന്‍ നടത്തിയിരുന്നത് വളരെയേറെ ഭംഗി നല്‍കി. മോടി പിടിപ്പിച്ച ബെയ്‌സമെന്റില്‍ വച്ച്  മധുരപലഹാരങ്ങള്‍, ലഘു ഭക്ഷണം എന്നിവ  ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്തു.  




ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചുഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക