Image

'കേരളത്തില്‍ ആരും ബ്ലു വെയില്‍ ഗെയിം ഡൗണ്‍ലോഡ്‌ ചെയ്‌തതായി സ്ഥിരീകരണമില്ലെന്ന്‌ ഐജി മനോജ്‌ എബ്രഹാം

Published on 16 August, 2017
'കേരളത്തില്‍ ആരും ബ്ലു വെയില്‍ ഗെയിം ഡൗണ്‍ലോഡ്‌ ചെയ്‌തതായി സ്ഥിരീകരണമില്ലെന്ന്‌ ഐജി മനോജ്‌ എബ്രഹാം


കേരളത്തില്‍ ബ്ലു വെയില്‍ ആത്മഹത്യകള്‍ക്ക്‌ സ്ഥിരീകരണമില്ലെന്ന്‌ ഐജി മനോജ്‌ എബ്രഹാം. കേരളത്തില്‍ ആരും ബ്ലുവെയില്‍ ഗെയിം ഡൗണ്‍ലോഡ്‌ ചെയ്‌തതായി സ്ഥിരീകരിക്കാനായിട്ടില്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതുവരെ ഇതിന്റെ ലിങ്ക്‌ കിട്ടിയെന്നോ, ഡൗണ്‍ലോഡ്‌ ചെയ്‌തെന്നോയുളള ഒരു സംഭവം പോലും കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. പൊലീസ്‌ വളരെ കാര്യക്ഷമമായി ഇതിനെ നിരീക്ഷിക്കുന്നുണ്ട്‌. കേരളത്തില്‍ അതിന്റെ ഒരു ലിങ്ക്‌ പോലും കാണാന്‍ സാധിച്ചിട്ടില്ല. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയും നിരീക്ഷിക്കുകയും ഇതുമായി ബന്ധപ്പെട്ടുളള കൗണ്‍സലിങ്‌ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ തന്റെ മകന്‍ മരിച്ചത്‌ ബ്ലുവെയില്‍ ഗെയിം മൂലമാണെന്ന്‌ സംശയിക്കുന്നതായി തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശിയായ അമ്മ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ മനോജ്‌ എബ്രഹാമിന്റെ മറുപടി.ഹാദിയ കേസ്‌: എന്‍ഐഎ അന്വേഷിക്കണമെന്നു സുപ്രീം കോടതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക