Image

'മനസ്സില്‍ സൂക്ഷിച്ച കഥകള്‍' പ്രകാശനം ചെയ്തു

ജോര്‍ജ് സാമുവല്‍ Published on 16 August, 2017
'മനസ്സില്‍ സൂക്ഷിച്ച കഥകള്‍' പ്രകാശനം ചെയ്തു
ന്യൂയോര്‍ക്ക്: ബാബു പാറയ്ക്കല്‍ രചിച്ച 'മനസ്സില്‍ സൂക്ഷിച്ച കഥകള്‍'  എന്ന ചെറുകഥാ സമാഹാരം ന്യൂയോര്‍ക്കിലെ സാഹിത്യ സ്‌നേഹികളുടെ കൂട്ടായ്മയായ 'വിചാരവേദി'യില്‍ ആഗസ്റ്റ് 13 ഞായറാഴ്ച വൈകീട്ട് മലയാളികള്‍ക്കു സുപരിചിതനായ പ്രൊഫസര്‍ കോശി തലയ്ക്കല്‍ ജനനി മാസിക ചീഫ് എഡിറ്റര്‍ ജെ. മാത്യുസിനു നല്‍കി കൊണ്ടു പ്രകാശനം ചെയ്തു.

മക്കള്‍ക്കുവേണ്ടി ജീവിതം ഹോമിച്ച് ജീവിത സായാഹ്നത്തില്‍ ദുഃഖഭാരത്തില്‍ നിരാലംബരായി കഴിയാല്‍ വിധിക്കപ്പെടുന്ന പ്രവാസികളുടെ ജന്മനാട്ടിലുള്ള എല്ലാ മാതാപിതാക്കള്‍ക്കുമായി ഈ പുസ്തകം സമര്‍പ്പമം ചെയ്തിരിക്കുന്നു. ജീവിതയാത്രയില്‍ കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ചില സംഭവങ്ങള്‍, കണ്ടുമുട്ടിയിട്ടുള്ള ചില കഥാപാത്രങ്ങള്‍, അവ മനസ്സില്‍ കോറിയിട്ടത് നീറുന്ന മുറിവുകളോ മധുരിക്കുന്ന ഓര്‍മ്മകളോ ആയിരിക്കാം, അവ മനസ്സിന്റെ ഓര്‍മ്മച്ചെപ്പില്‍ മായാതെ നില്‍ക്കുന്നു. അതില്‍ നിന്നും അടര്‍ത്തിയെടുത്ത പതിനെട്ടു കഥകളാണ് ഈ പുസ്തകത്തിലുള്ളതെന്ന് ബാബു പാറയ്ക്കല്‍ ആമുഖത്തില്‍ പറയുന്നു.

ഒരു ശരാശരി അമേരിക്കന്‍ മലയാളിയുടെ ജീവിതവ്യാപാരവും മനോവിഷമങ്ങളും സ്വത്വപ്രതിസന്ധികളും സൂക്ഷ്മമായി വരച്ചിടുന്ന രേഖാചിത്രങ്ങള്‍ എന്ന നിലയില്‍ ഈ കഥകള്‍ക്ക് അമേരിക്കന്‍ മലയാളി ഡയസ്‌പോറ സാഹിത്യത്തില്‍ നിര്‍ണ്ണായക സ്ഥാനം ഉണ്ടെന്ന് ശ്രീ.ബന്യാമിന്‍ തന്റെ അവതാരികയില്‍ അഭിപ്രായപ്പെടുന്നു.

'നിറങ്ങളില്‍ ജീവിക്കുന്നവര്‍' എന്ന നോവലിനുശേഷം ബാബു പാറയ്ക്കല്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരമാണ് 'മനസ്സില്‍ സൂക്ഷിച്ച കഥകള്‍'.

അമേരിക്കന്‍ മലയാളികള്‍ക്കു സുപരിചിതരായ സാംസികൊടുമണ്‍, നീനാ പനയ്ക്കല്‍, അമ്മിണി ടീച്ചര്‍, ഡോ.നന്ദകുമാര്‍, രാജു തോമസ്, പി.ടി.പൗലോസ്, എല്‍സി യോഹന്നാന്‍ തുടങ്ങി പല പ്രമുഖരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.


'മനസ്സില്‍ സൂക്ഷിച്ച കഥകള്‍' പ്രകാശനം ചെയ്തു'മനസ്സില്‍ സൂക്ഷിച്ച കഥകള്‍' പ്രകാശനം ചെയ്തു
Join WhatsApp News
Elsy George 2017-08-16 08:37:48
അഭിനന്ദനങ്ങൾ!
ഇതിന്റെ കോപ്പി എവിടെ കിട്ടും?
Sunilachen pandalam 2017-08-16 09:21:12
തീർച്ചയായും  വായിച്ചിരിക്കണം ഇ കഥകൾ .
Babu Parackel 2017-08-16 16:15:23
For copies please send request to email Bparackel@aol.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക