Image

മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു വിമതര്‍

Published on 15 August, 2017
മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു വിമതര്‍
കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും മന്ത്രി രാജിവയ്ക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ഒരു വിഭാഗം എന്‍സിപി നേതാക്കള്‍ പരസ്യമായി ആവശ്യപ്പെട്ടു.

എ.കെ.ശശീന്ദ്രന് പകരം ഗതാഗതമന്ത്രിയായ തോമസ് ചാണ്ടി കായല്‍ കൈയേറിയതും സ്വന്തം റിസോര്‍ട്ടിലേക്ക് അനധികൃതമായി റോഡ് നിര്‍മ്മിച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തയായിരുന്നു.

തോമസ് ചാണ്ടിക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തങ്ങള്‍ സ്വന്തം വഴിക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക