Image

ദിലീപ് അവസരം മുടക്കിയിട്ടില്ലെന്ന് ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

Published on 14 August, 2017
ദിലീപ് അവസരം മുടക്കിയിട്ടില്ലെന്ന് ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

സിനിമയില്‍ തന്റെ അവസരങ്ങള്‍ മുടക്കിയ വ്യക്തിയെ കുറിച്ച് നടി ഭാമ തുറന്ന് പറഞ്ഞിരുന്നു. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ തലവേദനയാകുമെന്ന് ഒരാള്‍ സംവിധായകരെ വിളിച്ചു പറഞ്ഞിരുന്നു എന്നായിരുന്നു ഭാമയുടെ വെളിപ്പെടുത്തല്‍. മറുപടി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെ വിഎം വിനു ആ വ്യക്തിയുടെ പേര് പറഞ്ഞ് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അയാളെന്നും ഭാമ പറഞ്ഞിരുന്നു. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ ഭാമ തയ്യാറായില്ല.

ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതും നടന്‍ ദിലീപാണെന്ന് പ്രചരണമുണ്ടായി. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകരെ വിളിച്ചിരുന്ന ആ വ്യക്തി ദിലീപില്ലെന്ന് ഭാമ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാവര്‍ക്കും നമസ്‌കാരം, ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പ്രമുഖ വാരികയായ ‘വനിതക്ക് ‘ഞാന്‍ നല്‍കിയ ഇന്റര്‍വ്യൂ വിലെ ചില പ്രസക്തഭാഗങ്ങള്‍ ആണ് എല്ലാവര്‍ക്കും തെറ്റിധാരണ നല്‍കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു. ‘പ്രസ്തുത വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വ്യക്തി നടന്‍ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ’.ഒരാഴ്ച മുന്‍പ് മറ്റൊരു മാധ്യമത്തില്‍ മുതിര്‍ന്ന പത്രലേഖകന്‍ എഴുതിയ റിപ്പോര്‍ട്ട് മായി,എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോള്‍ ഞാന്‍ നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ, ഭാമ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക