Image

സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല, പൃഥ്വി കൃഷ്ണനായി എത്തും

Published on 14 August, 2017
സ്യമന്തകം ഉപേക്ഷിച്ചിട്ടില്ല, പൃഥ്വി കൃഷ്ണനായി എത്തും
പൃഥ്വിരാജിനെ നായകനാക്കി ഹരിഹരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രമാണ് സ്യമന്തകം. പിന്നീട് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചെന്നുള്ള രീതിയില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രം ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാകുമെന്നുമാണ് സംവിധായകന്‍ പറയുന്നത്. ശ്രീകൃഷ്ണനായാണ് ചിത്രത്തില്‍ പൃഥ്വി അഭിനയിക്കുന്നത്.

ദാര്‍ശനികനായല്ല യോദ്ധാവായ, കാമുകനായ കൃഷ്ണനെയായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്ന് ഹരിഹരന്‍ പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതും ഹരിഹരന്‍ തന്നെയാണ്. ഏത് ഭാഷയിലാണ് ചിത്രം ഒരുക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ഹരിഹരന്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക