Image

ഒരു പിറന്നാള്‍കൂടി(ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 14 August, 2017
ഒരു പിറന്നാള്‍കൂടി(ജി. പുത്തന്‍കുരിശ്)
പാരതന്ത്ര്യത്തിന്റെ ചങ്ങലപൊട്ടിച്ചു
ദൂരെയെറിഞ്ഞ പിതാമഹരെ
ഭാരതനാടിനഭിമാനം കാക്കുവാന്‍
ധീരധീരമടരാടിയോരെ
മര്‍ത്ത്യരെ മര്‍ത്ത്യര്‍ അമര്‍ത്തി ഭരിക്കുന്ന
തത്വശാസ്ത്രത്തെ തുരത്തിയോരെ
ഭാരതമിന്നും സ്മരിക്കുന്നു നിങ്ങളെ
വീരരാം ആരോമല്‍ ചേവകരെ
എന്നമ്മ ഭാരതം മോചിതയെങ്കിലും
ദണ്ഡങ്ങളൊട്ടേറെയുണ്ടവള്‍ക്ക്
വര്‍ണ്ണഭേദങ്ങളും ജാതിയും സപ്ര്‍ഥയും
എണ്ണിയാല്‍ തീരാത്ത വ്യഥകളും
ചൂഷണം ജീവിതവ്യത്തിയായി മാറ്റിയ
ധാക്ഷണ്യമറ്റൊര രാഷ്ട്രീയരും
ആര്‍ഷ ചിന്തയ്ക്ക് പുകള്‍പ്പെറ്റ നാടിന്
ഈര്‍ഷ്യ ഉണ്ടാക്കും കുമാര്‍ഗ്ഗികളും
സ്വാതന്ത്യം ഹ! ഇത് സത്യമോ മിഥ്യയോ
ഭൂതകാലത്തിന്റെ ഓര്‍മകളോ?
സ്‌നേഹത്താല്‍ ബന്ധിതമായൊരു ഭാരതം
കേവലമിന്ന് മരീചികയോ?


ഒരു പിറന്നാള്‍കൂടി(ജി. പുത്തന്‍കുരിശ്)
Join WhatsApp News
Ponmelil Abraham 2017-08-14 19:42:42
Happy Independence Day to one and all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക