Image

ഫൊക്കാന കേരളാ പ്രവാസി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍: ഡോ. അനിരുദ്ധന്‍ ചെയര്‍മാന്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 13 August, 2017
ഫൊക്കാന കേരളാ പ്രവാസി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍: ഡോ. അനിരുദ്ധന്‍ ചെയര്‍മാന്‍
ന്യൂയോര്‍ക് : ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി എത്രയും വേഗം കേരളാ പ്രവാസി ട്രിബുണല്‍ നടപ്പാക്കാന്‍ ഫൊക്കാന കമ്മറ്റി രൂപികരിച്ചു.

പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗിസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഡോ. അനിരുദ്ധന്‍, മറിയാമ്മ പിള്ള, എബ്രഹാം ഈപ്പന്‍, ഡോ. മാമ്മന്‍ സി ജേക്കബ് എന്നിവരെ കേരളാ പ്രവാസി ട്രിബുണല്‍ നടപ്പാക്കാന്‍വേണ്ടി ഫൊക്കാന നഷണല്‍ കമ്മിറ്റി ചുമതലപ്പെടുത്തി. ഈ കമ്മറ്റിയുടെ ചെയര്‍മാന്‍ ആയി ഡോ. അനിരുദ്ധനെയും തെരഞ്ഞുടുത്തു.

മുഖ്യമന്ത്രിയായി ശ്രീ പിണറായി വിജയന്‍ അധികാരം ഏറ്റ നാള്‍മുതല്‍ പ്രവാസികളുടെ സ്വത്തു സംരക്ഷണം സംബന്ധിച്ചു ഫൊക്കാന അദ്ദേഹവുമായി ആശയവിനിമയം നടത്തി വരികയാണ് . അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രഷറര്‍ ഷാജി വര്‍ഗിസ്, മാധ്യമ പ്രവര്‍ത്തകന്‍ രജി ലൂക്കോസ്, ഫൊക്കാന കേരള കോര്‍ഡിനേറ്റര്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ എന്നിവര്‍ ശ്രീ പിണറായി വിജയനെ കാണുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തത്.

അതോടൊപ്പം തന്നെ പ്രവാസികളുടെ വസ്തു വകകള്‍ അനധികൃതമായി കയ്യടക്കിയ ചിലരെക്കുറിച്ചുള്ള വിവരങ്ങളും, നിയമത്തിന്റെയും പഴുതിലൂടെ നടക്കുന്ന നീചമായ ചില പ്രവര്‍ത്തികളും മുഖ്യമന്ത്രിക്ക് മുന്‍പില്‍ അവതരിപ്പിച്ചു. അദ്ദേഹം അതെല്ലാം ശ്രദ്ധയോടെ കേള്‍ക്കുകയൂം കേരളാ പ്രവാസി ട്രിബുണല്‍ നടപ്പിലാക്കുന്ന കാര്യം അടിയന്തിരമായി പരിഗണിക്കാമെന്നു ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഇത് നടപ്പാക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ല.

പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷിക്കുന്നതിനു നിയമപരമായ പരിരക്ഷ ഉറപ്പു വരുത്തുന്നുന്നതിനു വേണ്ടിയാണ് കേരളാ പ്രവാസി ട്രിബുണല്‍ എന്ന ആശയം ഫൊക്കാന മുന്നോട്ട് വെച്ചത്.

സ്വത്തു സംബന്ധമായ പ്രശ്‌നങ്ങളില്‍ അകപ്പെട്ട പ്രവാസികളെ ഫൊക്കാനയുടെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുകയും പ്രവാസി ട്രിബുണലുമായി ബന്ധിപ്പിക്കുവാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ഉദ്ദേശിക്കുന്നത് . കേസുകള്‍ നടത്തുവാനും, അനുബന്ധമായ സഹായങ്ങള്‍ നല്‍കുവാനും ഫൊക്കാന പ്രവാസി ട്രിബുണലുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. കൂട്ടായി ചര്‍ച്ച ചെയ്ത് ഈ വിഷയത്തില്‍ ശാശ്വതമായ തീരുമാനം എടുപ്പിക്കുവാന്‍ കേരളാ, കേന്ദ്ര ഗവണ്‍മെന്റുകളില്‍
സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് ഈ കമ്മിറ്റിയുടെ ഉദ്ദേശം.

കഴിഞ്ഞ കാലങ്ങളിലേതു പോലെ വരും കാലത്തും ഫൊക്കാന സാമൂഹിക പ്രവര്‍ത്തനത്തിന്റെ പാതയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിലകൊള്ളും. സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ ഫൊക്കാനയ്ക്കുള്ള പങ്ക് എന്നും വളരെ വലുതാണ്. ഒരു സംഘടന എന്ന നിലയില്‍ ഇക്കാര്യത്തില്‍ പരിഹാരം നേടുക എന്നത് ഫൊക്കാന കടമയായി ഏറ്റുടുക്കുന്നു- തമ്പി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗിസ്, ജോര്‍ജി വര്‍ഗീസ്, ഡോ. അനിരുദ്ധന്‍, മറിയാമ്മ പിള്ള , എബ്രഹാം ഈപ്പന്‍, ഡോ. മാമ്മന്‍ സി ജേക്കബ് എന്നിവര്‍ അറിയിച്ചു. 
ഫൊക്കാന കേരളാ പ്രവാസി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍: ഡോ. അനിരുദ്ധന്‍ ചെയര്‍മാന്‍
Join WhatsApp News
A Voctim 2017-08-13 10:29:00
I am a victim. I see so many photos and groups saying that they protect our rights and properties in India. Day bay day our properties are snatched away. Mine alos snatched away by some political and cinema, religious celebrities up there in India. What to do now? You people are sitting and doing photo sessions with those some celebrities. " Some thing like Veli Vilavu thinnunnu".  We do not care whether FOKANA-FOMA-World Malayalee or any group please protect our property. It seems just news and photos only. Please do ground work & physical work and then only we appreciate. Then only you people get real flags or ponnadas. What is the use of standing with nehru vallam kali or shacking hands with pinarai or Umman or chennithala? Do some real hand work be practical.
മലയാളീ 2017-08-13 13:08:03
ഹി ഹി ഹീ....
ഓടുന്നവന് ഒരു മുഴം മുന്‍പേ ഫോമാ എറിഞ്ഞു....
ഫോമായില്‍ പോയി അണി ചെരൂ ....
ഈന്കിലാബ് സിന്ദാബാധ് ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക