Image

ഹിമാചലില്‍ മണ്ണിടിച്ചിലില്‍ ബസ്‌ അപകടത്തില്‍ പെട്ട് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

Published on 13 August, 2017
 ഹിമാചലില്‍ മണ്ണിടിച്ചിലില്‍  ബസ്‌ അപകടത്തില്‍ പെട്ട് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌



സിംല : ഹിമാചലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ബസപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 50തോളം പേര്‍ മരിച്ചിരിക്കാമെന്നാണ്‌ സ്ഥിതീകരിക്കാത്ത വിവരം. ഹിമാചല്‍ പ്രദേശിലെ മാന്‍ഡി പത്താന്‍കോട്ട്‌ എന്‍എച്ച്‌ 154ല്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്‌ നിയന്ത്രണം വിട്ട രണ്ട്‌ ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്‌ച്ച പുലര്‍ച്ചെയാണ്‌ സംഭവം. ഒട്ടേറെ വാഹനങ്ങള്‍ മണ്ണിടിച്ചിലില്‍ അപകടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്‌.

ചാംബയില്‍നിന്ന്‌ മണാലിയിലേക്ക്‌ പോവുകയായിരുന്ന ബസും ജമ്മുവിലെ കാത്രയില്‍നിന്ന്‌ മണാലിക്കു വരികയായിരുന്ന മറ്റൊരു ബസുമാണ്‌ അപകടത്തില്‍ പെട്ടത്‌. ഒരു ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നവെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിംലയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെയാണ്‌ അപകടമുണ്ടായത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക