Image

ഹരീഷ് വാസുദേവന്‍ പാരീസില്‍

Published on 12 August, 2017
ഹരീഷ് വാസുദേവന്‍ പാരീസില്‍
പാരീസ്: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും കേരള ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ പാരീസിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ സ്വകാര്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 

സ്വകാര്യ ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹരീഷ് ഒരു തികഞ്ഞ പരിസ്ഥിതി സംരക്ഷണവാദിയാണ്. ഈഫല്‍ ടവറിനു സമീപത്തു ഒത്തു കൂടിയവരുമായി ഹരീഷ് സമകാലിക രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി. 

വിദേശത്തു താമസമാക്കിയിരിക്കുന്ന പ്രവാസി സമൂഹത്തിന്, തങ്ങളുടെ രാജ്യങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന അറിവും സംസ്‌കാരവും കേരളത്തിലെ പൊതുസമൂഹത്തിലേക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞാല്‍ നമ്മുടെ നാട്ടിലെ സാമൂഹ്യവുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

ഈഫല്‍ ടവറിനൊപ്പം ലൂവ്്ര മ്യൂസിയം, നെപ്പോളിയന്റെ മൃതശരീരം അടക്കം ചെയ്തിരിക്കുന്ന ആര്‍മി മ്യൂസിയം, പാരീസിലെ നഗര കാഴ്ചകള്‍ തുടങ്ങിയവയും അദ്ദേഹം ചുറ്റിക്കണ്ടു. പാരീസില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന യുവാക്കളും വിദ്യാര്‍ഥികളും അവരുടെ കുടുംബങ്ങളുമാണ് ഹരീഷിനെ കാണാന്‍ ഈഫല്‍ ടവറിനു താഴെ ഒത്തു കൂടിയത്. ഡോ.അനസ് കെ.കെ. കൂടിക്കാഴ്ചക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക