Image

ഉത്തര്‍പ്രദേശിലെ ബിഡിഎസ്‌ ആശുപത്രിയില്‍ അഞ്ച്‌ ദിവസത്തിനിടെ മരിച്ചത്‌ 60 കുട്ടികള്‍

Published on 12 August, 2017
ഉത്തര്‍പ്രദേശിലെ ബിഡിഎസ്‌ ആശുപത്രിയില്‍ അഞ്ച്‌ ദിവസത്തിനിടെ മരിച്ചത്‌ 60 കുട്ടികള്‍
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. ആശുപത്രിയില്‍ കഴിഞ്ഞ അഞ്ച്‌ ദിവസത്തിനിടെ മരിച്ചത്‌ 60 കുട്ടികളെന്ന്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 ശനിയാഴ്‌ചയും രണ്ട്‌ കുട്ടികള്‍ ആശുപത്രിയില്‍ മരിച്ചതായി എന്‍ഐഎ റിപ്പോര്‍ട്ട്‌ ചെയ്‌തു. ആഗസ്റ്റ്‌ 7 മുതല്‍ 12 വരെയുള്ള ദിവസങ്ങളിലാണ്‌ ഈ മരണം ഉണ്ടായിരിക്കുന്നത്‌. എന്നാല്‍ മുഴുവന്‍ കുട്ടികളും ഓക്‌സിജന്‍ ക്ഷാമം മൂലമല്ല മരിച്ചതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌്‌.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നവജാത ശിശുക്കളുടെ വാര്‍ഡില്‍ 17 കുട്ടികളാണ്‌ മരണമടഞ്ഞത്‌. എഇസ്‌ (അക്യൂട്ട്‌ മെസഫലിറ്റിസ്‌ സിന്‍ഡ്രോം) വാര്‍ഡില്‍ അഞ്ചും ജനറല്‍ വാര്‍ഡില്‍ 8 കുട്ടികളും മരിച്ചു. കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ ഏഴ്‌ മരണം (നവജാത ശിശുക്കളുടെ വാര്‍ഡ്‌ 3, എഇഎസ്‌ വാര്‍ഡ്‌ 2, ജനറല്‍ വാര്‍ഡ്‌ 2) എന്നിങ്ങനെയാണ്‌ കുട്ടികളുടെ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. 

 ബാക്കി 23 കുട്ടികളുടെയും മരണം ആഗസ്റ്റ്‌ 9 -10 ദിവസങ്ങളിലാണ്‌ നടന്നിട്ടുള്ളത്‌. സംഭവത്തെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപെട്ട്‌ കോണ്‍ഗ്രസും മറ്റ്‌ പ്രതിപക്ഷ പാര്‍ടികളും രംഗതെത്തിയിട്ടുണ്ട്‌.

ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം മുടങ്ങിയതോടെയാണ്‌ മസ്‌തിഷ്‌കവീക്കം ബാധിച്ചവരുള്‍പ്പെടെ 20 കുട്ടികള്‍ വ്യാഴാഴ്‌ച രാത്രിയാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച വൈകിട്ടോടെ 10 കുട്ടികള്‍കൂടി മരിച്ച വിവരം പുറത്തുവന്നു. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്‌പൂരിലെ ബാബ രാഘവ്‌ദാസ്‌ മെഡിക്കല്‍ കോളേജിലാണ്‌ ദുരന്തം.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക