Image

ദൈവത്തിന്റെ സ്വന്തം നാട്‌ എന്നത്‌ വെറുമൊരു പരസ്യവാചകമല്ല, ആത്മാഭിമാനത്തിന്റെ അടയാളമാണ്‌ : ഉമ്മന്‍ചാണ്ടി

Published on 11 August, 2017
ദൈവത്തിന്റെ സ്വന്തം നാട്‌ എന്നത്‌ വെറുമൊരു പരസ്യവാചകമല്ല, ആത്മാഭിമാനത്തിന്റെ അടയാളമാണ്‌ : ഉമ്മന്‍ചാണ്ടി

കേരളത്തെ താഴ്‌ത്തികെട്ടാനുള്ള ശ്രമത്തെനേരിടുമെന്ന്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്തിനെതിരായി നടക്കുന്ന ഇത്തരം കുപ്രചരണങ്ങളെ മലയാളികള്‍ രാഷ്ട്രീയഭേദമന്യേഒറ്റക്കെട്ടായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി പറയുന്നു. തന്റെ ഫെയ്‌സ്‌ബുക്ക്‌ പേജിലാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.

ദൈവത്തിന്റെ സ്വന്തം നാട്‌ എന്നത്‌ വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്‌. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.

 കഴിഞ്ഞ രണ്ട്‌ മൂന്ന്‌ പതിറ്റാണ്ടുകളായി എല്ലാ ദേശീയ സര്‍വേകളിലും കേരളം മുന്‍നിരയില്‍ തന്നെയാണ്‌. ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തുമാണ്‌. പ്രശസ്‌ത നോബല്‍ സമ്മാന ജേതാവ്‌ ശ്രീ അമര്‍ത്യാസെന്‍ കേരളാ മോഡല്‍ വികസനത്തെ പ്രകീര്‍ത്തിച്ചത്‌ അന്ന്‌ ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു.

 ഭൂമിശാസ്‌ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട്‌ തന്നെയാണെന്നുള്ളതു നമുക്കെല്ലാം അഭിമാനകരമാണ്‌. എന്നാല്‍ ഇന്ന്‌ കേരളത്തെ താഴ്‌ത്തിക്കെട്ടാന്‍ കേന്ദ്ര സംസ്ഥാന ഭരണകക്ഷികള്‍ തമ്മില്‍ മത്സരിക്കുന്നത്‌ കാണുമ്പോള്‍ നമുക്കെല്ലാം ദുഃഖമാണ്‌ തോന്നുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക