Image

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ച്‌ തരണം; മദ്രസകളോട്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍

Published on 11 August, 2017
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ച്‌ തരണം; മദ്രസകളോട്‌ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍

ഉത്തര്‍പ്രദേശ്‌ : സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചുതരണമെന്ന്‌ മദ്രസകള്‍ക്ക്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കല്‍പ്പന. സ്വാതന്ത്ര്യസമരപോരാളികളെ ആദരിക്കണം, മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തണം, ദേശീയഗാനം ആലപിക്കണം, എന്നിവയെല്ലാം നടത്തി ആഘോഷപരിപാടികളുടെ ദൃശ്യങ്ങള്‍ ജില്ല ന്യൂനപക്ഷ ഓഫീസര്‍ക്ക്‌ അയച്ചുകൊടുക്കണം എന്നി നിബന്ധനകളാണ്‌ സര്‍ക്കാര്‍ ഉത്തരവില്‍ ഉള്ളത്‌. 

ഇത്‌ സംബന്ധിച്ച കത്ത്‌ മദ്രസ പരിഷത്ത്‌ ബോര്‍ഡ്‌ ജില്ലാ ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്ക്‌ അയച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട്‌ ലഭിക്കുന്നതിനാല്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ മദ്രസകള്‍ ബാധ്യസ്ഥമാണെന്ന്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ വിശദീകരിക്കുന്നു.

അതേസമയം ഉത്തരവിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക