Image

മെരിലാന്‍ഡ് ഗവര്‍ണറായി മത്സരിക്കാന്‍ ക്രിഷന്തി വിഗ്നരാജായും

Published on 11 August, 2017
മെരിലാന്‍ഡ് ഗവര്‍ണറായി മത്സരിക്കാന്‍ ക്രിഷന്തി വിഗ്നരാജായും
മെരിലാന്‍ഡ് ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ ക്രിഷന്തി വിഗ്നരാജായും (37)ഡെമോക്രാറ്റ്. മിഷല്‍ ഒബാമയുടെ പോളിസി ഡയറക്ടറായി കുറച്ചു കാലം ജോലി ചെയ്ത വിഗ്നരാജാ ശ്രീലങ്കന്‍ വംശജയാണു. മാതാപിതാക്കള്‍ അധ്യാപകര്‍.

അര ഡസനോളം 
പുരുഷന്മാര്‍ ഇതിനകം മത്സരിക്കാന്‍ രംഗത്തുണ്ട്. കോണ്‍ഗ്രസിലോ സ്റ്റേറ്റിലെ പ്രധാന സ്ഥാനങ്ങളിലോ ഇപ്പോള്‍ വനിതകളില്ല. അടുത്ത ഗവര്‍ണറായുള്ള ഏറ്റവും നല്ല പുരുഷന്‍ ഒരു വനിതയാണു-അവര്‍ പറയുന്നു.

തനിക്കു ലഭിച്ച അവസരങ്ങള്‍ തന്റെ പുത്രിക്കു ലഭിക്കില്ല ഇന്നത്തെ സ്ഥിതിയില്‍ എന്നതാണു മത്സരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നവര്‍ പറയുന്നു.
അതേ സമയം, വാഷിംഗ്ടണ്‍ ഡി.സിയിലും വീടുള്ള വിഗ്നരാജാക്ക് മെരിലാന്‍ഡില്‍ മത്സരിക്കാന്‍ യോഗ്യത്യുണ്ടൊ എന്നു ചിലര്‍ സംശയവും പ്രകടിപ്പിച്ചു. എന്നാല്‍ ഇത് ഒബാമയുടെ അര്‍ഹത ചോദ്യം ചെയ്തതു പോലെയെ ഉള്ളു എന്നവര്‍ ചൂണ്ടിക്കാട്ടി.

സ്‌കൂളുകള്‍ മെച്ചപ്പെടുത്തുക, കുറ്റക്രുത്യങ്ങ
ള്‍  ഇല്ലാതാക്കുക, ശമ്പളം വര്‍ദ്ധിപ്പിക്കുക, ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുക തുടങ്ങിയവയാണു അവരുടെ അജന്‍ഡ. 

മത്സരിക്കുമെന്ന പ്രഖ്യാപനം വൈകാതെ ഉണ്ടാകും.
സ്‌ടെറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീനിയര്‍ അഡൈ്വസറായിരുന്ന വിഗ്നരാജാ മക്കിന്‍സി ആന്‍ഡ് കോയിലും ചിക്കാഗോ ലോ സ്ഥാപനത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപികയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക