Image

സ്വിസ് കാന്റണില്‍ മിനിമം വേതനം നടപ്പാക്കുന്നു

Published on 11 August, 2017
സ്വിസ് കാന്റണില്‍ മിനിമം വേതനം നടപ്പാക്കുന്നു
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ന്യൂചാറ്റല്‍ കാന്റനില്‍ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം പാസാക്കുന്നു. ഇങ്ങനെയൊരു നിയമ നിര്‍മാണം നടത്തുന്ന ആദ്യ സ്വിസ് കാന്റനാണ് ന്യൂചാറ്റന്‍.

നിയമ നിര്‍മാണത്തിനെതിരേ വന്ന ഹര്‍ജികളും ഒടുവില്‍ അപ്പീലും പരമോന്നത കോടതി നിരസിച്ചതോടെയാണ് മിനിമം വേതനം ഉറപ്പാക്കാന്‍ മാര്‍ഗം തെളിഞ്ഞത്. 

2011ല്‍ നടത്തിയ ഹിത പരിശോധനയില്‍ കാന്റനിലെ ജനങ്ങള്‍ നിയമ നിര്‍മാണത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. പിന്നീട് 20 ഫ്രാങ്കായി പ്രാദേശിക സര്‍ക്കാര്‍ ഇതു നിജപ്പെടുത്തുകയായിരുന്നു. നിരവധി പ്രൊഫഷണല്‍ സംഘടനകളും സ്വകാര്യ വ്യക്തികളും ഇതിനെതിരേ കോടതിയെ സമീപിച്ചതോടെയാണ് നടപ്പാക്കുന്നത് ഇത്രയും വൈകിയത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക