Image

ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി

Published on 11 August, 2017
ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. ഇന്നലെയായിരുന്നു ദിലീപിന്റ പുതിയ അഭിഭാഷകന്‍ ബി. രാമന്‍ പിള്ള ജാമ്യാപേക്ഷ ജസ്റ്റിസ് സുനില്‍ തോമസിന്റ ബഞ്ചിനു മുന്‍ബാകെ സമര്‍പ്പിച്ചത്. അപേക്ഷ ഇന്ന്പ രിഗണിക്കാന്‍ വച്ചതായിരുന്നു.

എന്നാല്‍ അപേക്ഷ പരിഗണിക്കുന്നതിനായി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. വിശദമായ ജാമ്യഹര്‍ജിയാണ് ദിലീപിന് വേണ്ടി നല്‍കിയത്. ആദ്യ അഭിഭാഷകനായ രാംകുമാറില്‍ നിന്ന് വക്കാലത്ത് മാറ്റിയാണ് ബി രാമന്‍ പിള്ളക്ക് വക്കാലത്ത് നല്‍കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക