Image

കുറ്റസമ്മതം നടത്താന്‍ നാദിര്‍ഷയ്ക്കുമേല്‍ സമ്മര്‍ദം?

Published on 11 August, 2017
കുറ്റസമ്മതം നടത്താന്‍ നാദിര്‍ഷയ്ക്കുമേല്‍ സമ്മര്‍ദം?

കുറ്റസമ്മതം നടത്തണമെന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ മേല്‍ പോലീസ് സമ്മര്‍ദം. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍ അറിയാമെന്നു സമ്മതിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടതായാണു സൂചന. എന്നാല്‍, ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്ന നിലപാടില്‍ നാദിര്‍ഷാ ഉറച്ചുനില്‍ക്കുകയാണ്.

ഗൂഢാലോചനയെപ്പറ്റി അറിയാമെന്നു നാദിര്‍ഷായെക്കൊണ്ടു സമ്മതിപ്പിക്കണമെന്ന് സഹോദരന്‍ സമദിനെ വിളിച്ചുവരുത്തി പോലീസ് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ദിലീപ് ഗൂഢാലോചനയില്‍ പങ്കാളിയാണെന്നതിനും അതിന്റെ സാഹചര്യങ്ങള്‍ നാദിര്‍ഷായ്ക്ക് അറിയാമെന്നതിനും തങ്ങളുടെ െകെവശം തെളിവുണ്ടെന്നും അതിനാല്‍ കുറ്റം സമ്മതിക്കണമെന്നുമാണ് ആവശ്യം. ബാക്കി കാര്യങ്ങള്‍ കൂടി സമ്മതിച്ചുകൊണ്ട് നാദിര്‍ഷാ മൊഴി നല്‍കിയാല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.

ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതില്‍ ദിലീപിനു പങ്കുണ്ടെന്നുമുള്ള നാദിര്‍ഷായുടെ മൊഴിയുണ്ടെങ്കില്‍ മൊെബെല്‍ഫോണും മെമ്മറികാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ കുറ്റപത്രം തയാറാക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനാല്‍, നാദിര്‍ഷായില്‍നിന്നും അപ്പുണ്ണിയില്‍നിന്നും അനുകൂല മൊഴി വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

നാദിര്‍ഷായ്ക്കു ജയിലില്‍ നിന്നുവന്ന ഫോണ്‍ കോള്‍, ജയിലില്‍നിന്നു വിഷ്ണു എഴുതിയ സുനിയുടെ കത്ത് എന്നിവ തമ്മില്‍ ബന്ധപ്പെടുത്തണമെങ്കില്‍ നാദിര്‍ഷായുടെ മൊഴി ആവശ്യമാണ്. അമേരിക്കന്‍ പര്യടനത്തിനു മുമ്ബായി ഡി.ജി.പിക്കു നല്‍കിയ പരാതിക്കൊപ്പം ഫോണ്‍ ശബ്ദരേഖയുടെ സി.ഡിയും കത്തും ദിലീപ്‌ െകെമാറിയിരുന്നു. ഗൂഢാലോചന സമ്മതിച്ചാല്‍ അതു മറച്ചുവച്ചെന്നതിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷായെ അറസ്റ്റ് ചെയ്യും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക