Image

സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (SAMA) നിലവില്‍ വന്നു

അനില്‍ കുമാര്‍ Published on 11 August, 2017
സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (SAMA) നിലവില്‍ വന്നു
സ്റ്റാഫോര്‍ഡ്: ഹൂസ്റ്റണ്‍ സിറ്റിയില്‍ നിന്ന് 20 മൈല്‍ മാത്രം ദൂരമുള്ള സ്റ്റാഫോര്‍ഡിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ ഒത്തുകൂടി 'സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍' (സാമ) രൂപീകരിച്ചു.

ആഗസ്റ്റ് 6ാം തീയ്യതി ഞായറാഴ്ച സ്റ്റാഫോര്‍ഡിലെ 'ദേശി'  റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ കൂടിയ കൂട്ടായ്മയില്‍ 48 പേര്‍ പങ്കെടുത്തു.

സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത ശ്രീ ജി ജി ഓലിക്കന്‍, സെക്രട്ടറി ജോജി എന്നിവര്‍ ഇത്തരം ഒരു സംഘടന രൂപീകരിക്കേണ്ടി വന്നതിനെ കുറിച്ച് വിശദീകരിച്ചു. അടുത്തിടെ സ്റ്റാഫോര്‍ഡിലെ ചില ഹോം ഓണേഴ്‌സ് അസോസിയേഷനുകള്‍ നടപ്പാക്കാന്‍ ശ്രമിച്ച ബുദ്ധി ശൂന്യമായ തീരുമാനങ്ങളെ കൂട്ടായി എതിര്‍ത്തു തോല്‍പിക്കാന്‍ പറ്റിയ കൂട്ടായ്മ സംഘടനയായി വളരുകയായിരുന്നു.

വര്‍ഷങ്ങളായി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാനും പ്രോ ടേം മേയറുമായ ശ്രീ കെന്‍ മാത്യു യോഗത്തില്‍ മുഖ്യാതിഥിയായിരുന്നു. അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായി താമസിക്കാന്‍ പറ്റുന്ന സിറ്റികളില്‍ 10ാം സ്ഥാനമുള്ള സ്റ്റാഫോര്‍ഡില്‍ മലയാളി കൂട്ടായ്മ സംഘടിപ്പിച്ചവരെ അദ്ദേഹം അനുമോദിച്ചു.

സ്റ്റാഫോര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് അദ്ദേഹം സ്റ്റാഫോര്‍ഡ് സ്‌കൂളിന്റെ ഉയര്‍ച്ചയെയും സൂചിപ്പിച്ചു. സിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അദ്ദേഹം മലയാളികളെ ക്ഷണിച്ചു

തുടര്‍ന്ന് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള നടത്തിയ ആശംസാ പ്രസഗത്തില്‍ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ മലയാളി അസോസിയേഷനിലുള്ള അംഗത്വം തുടരണമെന്നും അഭ്യര്‍ത്ഥിച്ചു. ശ്രീ ഏബ്രഹാം പുഞ്ചത്തലയ്ക്കല്‍ ആശംസാ പ്രസംഗം നടത്തി.

അംഗങ്ങള്‍ പരസ്പരം പരിചയപ്പെടുത്തുകയും കൂട്ടായ്മയായി സൗഹൃദം ആഘോഷിക്കുന്നതിനൊപ്പം സഹായം ആവശ്യമുള്ളവര്‍ക്കായി ഹെല്‍പ്പ്ഫുള്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്താനും തീരുമാനിച്ചു.

സാമയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഓണാഘോഷം നടത്താനും അംഗങ്ങള്‍ തീരുമാനിച്ചു.

ട്രഷറര്‍ ജിജി പുഞ്ചത്തലയ്ക്കല്‍ സ്വാഗതവും എബി ഈശോ നന്ദിയും രേഖപ്പെടുത്തി.


സ്റ്റാഫോര്‍ഡ് ഏരിയ മലയാളി അസോസിയേഷന്‍ (SAMA) നിലവില്‍ വന്നു
Join WhatsApp News
താക്കീത് 2017-08-11 10:58:05
സ്റ്റാഫോർഡ് മാത്രം ആക്കുന്നെതെന്തിനാണ്. മിസ്സോറിസിറ്റി, സുഗാർലാൻഡ്  പെയർലാൻഡ്, ലീഗ് സിറ്റി എന്നിങ്ങനെ ഓരോ സബ് അസോസിയേഷൻ കൂടി ഉണ്ടെങ്കിൽ എല്ലാവര്ക്കും അവരവരുടെ മുറ്റത്ത് തന്നെ ഓരോ അസോസിയേഷൻ ഉണ്ടാകുമല്ലോ. കൂടുതൽ എമ്പ്ലോയെമെൻറ് സാദ്ധ്യതയും. അതുകഴിഞ്ഞു ആ റിപ്പോർട്ട് ട്രംപിന് അയച്ചുകൊടുക്കക. എന്തായാലും  ഇങ്ങനെ ഓരോ സംഘടനകൾ ഉണ്ടാക്കാൻ ഇതിനകത്ത് ഹൂസ്റ്റണിലെ കുളം കലക്കികൾ ഉണ്ടല്ലോ? അല്ല നിങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഓരോ അവന്മാര് കസേര കിട്ടിയാൽ മാറിക്കൊടുക്കില്ലല്ലോ ചെറുതായി ചെറുതായി ഓന്ത് ആകുന്നതു വരെ അതിലിരിക്കും. ചിലപ്പോൾ അതേൽ ഇരുന്ന് വടിയാകും. അങ്ങനെ വടിയായാൽ ആചാര വെടികളോടെ ഒരു സംസ്കാരമോ കത്തിക്കലോ കിട്ടുമല്ലോ. ചത്താലും കുറക്കന്റെ കണ്ണ് കോഴിക്കൂട്ടിലാണെന്ന് പറഞ്ഞതുപോലെയാണ് ഓരോ അവന്മാര്. പിന്നെ ഇതിന്റെ പേരിൽ പൈസ പിരിക്കാനും വോട്ട് പിടിക്കാനും വീടിന്റെ അടുത്തെങ്ങാൻ വന്നാൽ കാലു തല്ലിയൊടിക്കും
Ninan Mathullah 2017-08-11 11:30:49
We are a minority here. So instead of staying together to prevent us from loosing strength, we are dividing into many paper organizations. From previous experience the purpose served here is only photo opportunities.
Nair 2017-08-11 12:10:38
MAG can be controlled by Christians and this can be controlled by Hindus  Division is the sign of growth.
Ninan Mathullah 2017-08-11 18:32:31
Considering some of the people in the picture, to me it looks like the same forces that divided FOKANA  is behind this divide and rule strategy of BJP
Boycott 2017-08-11 19:41:01
ഹോം ഓണേഷ്സ് അസോസിയേഷൻ നടപ്പാക്കാൻ ശ്രമിച്ച ബുദ്ധി ശൂന്യമായ പരിപാടിയെ മലയാളികൾ ഒറ്റക്ക് തോൽപ്പിക്കാൻ മലയാളി മാത്രം താമസിക്കുന്ന സ്ഥലം ആയിരിക്കണം വെളുമ്പനും കറമ്പനും ഇല്ലെങ്കിൽ ഒന്ന് നാവ് പൊങ്ങില്ല .    ഒരു സമയത്ത് രണ്ട് മലയാളി അസോസിയേഷന്റെ അംഗത്വം നിലനിറുത്താൻ പറയുന്നത് ഇരട്ട പൗരത്വം ഉണ്ടെന്ന് പറയാനാണോ അതോ ഒരു സ്ഥലത്ത് പ്രസിഡന്റ്റെം സെക്രട്ടറിയുടേം ഒഴിവ് വരുമ്പോൾ ചാടി കയറാനാണോ? നൈനാൻ മാത്തുള്ള പറഞ്ഞത് ശരിയാണ്
Rama 2017-08-11 19:48:01
ആമ ( അനതർ മലയാളി അസോസിയേഷൻ ) എന്നായിരുന്നെങ്കിൽ ഫോമയുടെ അനിയനായിട്ട്  തോന്നിയേനെ
New York Malayalee 2017-08-11 20:46:28
Real identity  crisis in Houston.   
പിളർപ്പൻ 2017-08-12 07:29:32
കണ്ടിട്ട് ഒരിടത്തും അടുപ്പിക്കാത്തവരും മിക്ക സമയവും ചീട്ടു കളിച്ചു സമയം കളയന്നുവരുമാണ്.  ഏതെങ്കിലും ജില്ലയുടെ അടിസ്ഥാനത്തിലാണോ  മലയാളി അസോസിയേഷൻ?
john 2017-08-12 07:43:33
Thank you the organizers for forming a “Resident’s Association” for malayalees residing in Stafford city. This was long pending because malyalees are residing in Stafford from 1970’s.We can do lot of things together for our residents. When the organizers came to my house,i supported this idea because we all stay in the same neighborhood for years, but don't know each other,let's use this as a platform to know each other and help each other.
Raju 2017-08-12 08:04:13

SAMA is a great achievement for Stafford malayalees We are residing in Stafford for the last 10 years and have membership with several organizations too but nobody ever function as SAMA. I have been with SAMA only a month but I liked their functioning and noticed how dedicated them to the community. Their idea of neighborhood watch program is great.

biju 2017-08-12 08:13:49
പ്രിയ സുഹൃത്തുക്കളെ സ്റ്റാഫ്‌ഫോഡിൽ താമസിക്കുന്ന ഒരു വ്യക്തിയെങ്കിലും ഈ താഴെ മറുപടി ഇട്ടതിൽ ഉണ്ടെങ്കിൽ നല്ലതായിരുന്നു. നല്ലതു എന്നും അമലയാളികൾക്കു പിടിക്കില്ലലോ
എല്ലാ വിധ ആശംസകളും സാമക്ക് നേരുന്നൂ.

സോമ -ശേഖരൻ, ന്യുയോർക്ക് 2017-08-12 09:22:45
സംഘടനകളെ പിളർത്തി രണ്ടാക്കി കലക്കുന്നതിൽ വിദഗ്ദ്ധരാണ് ഹ്യൂസ്റ്റനിൽ ഉള്ള മലയാളികൾ.  'സാമ ' ഫോമ, ആമ , കാമ എവിടുന്നു കണ്ടുപിടിക്കുന്നടാ ഇതൊക്കെ .  ദിലീപിനെ കൊണ്ട് വന്നു ഒരു പരിപാടി നടത്തി ഫണ്ട് പിരിവ് തുടങ്ങാം. സഹായിക്കാൻ ഞാൻ ഇവിടുന്ന് അങ്ങോട്ട് വരാം.  

കുളം കലക്കി 2017-08-12 09:30:42
റൈറ്റേഴ്‌സ് ഫോറത്തിന്റെ ലൈബ്രറി 'സാമ' യിലേക്ക് മാറ്റാൻ ഒരു ശ്രമം നടക്കുന്നുണ്ട് എന്നാണ് കേൾക്കുന്നത്.  ഇപ്പോൾ ഇരിക്കാനും നിൽക്കാനും സ്ഥലമില്ലാത്തതുകൊണ്ടു മോബിൽ യുണിറ്റിലിൽ ആയിരിക്കും പ്രവർത്തനം. വീടുകൾ തോറും പുസ്തകം കൊണ്ട് ചെന്ന് എത്തിക്കുക അതുപോലെ തിരിച്ചു മേടിക്കുക തുടങ്ങിയ വൻ പരിപാടികളും ഉണ്ട്.  ചിലവ് ചുരുക്കലിന്റെ ഭാഗമായി തൊഴിലില്ലാതെ സംഘനകൾ സ്ഥാപിച്ച് സമയം കളയുന്നവരായിരിക്കും ഇതിൽ പങ്കെടുക്കുക.  അവർക്കും പുസ്തകം വായിച്ച് വിവരം ഉണ്ടാക്കാനുള്ള അവസരവും ആകുമല്ലോ.  
nair houston 2017-08-12 09:30:52
പ്രിയ സോമ താങ്കൾ താങ്കളുടെ പേര് പോലെ ആണല്ലോ പ്രവർത്തിക്കുന്നത് ന്യൂയോർക്കിൽ കിടക്കുനാ തനിക്കു എന്താ സ്റ്റാഫ്‌ഫോഡിൽ കാര്യം ന്യൂയോർക് കുട്ടി ചോറ് ആക്കിയത് പോരാഞ്ഞിട്ട് ആണോ ഇനി ഇങ്ങോട്ടു. കഷ്ടം താനൊക്കെ മലയാളീ ആണോ.
Mithun 2017-08-12 09:33:59
All the best for SAMA. Thanks for giving opportunities to the youngsters. Entirely different from the traditional malayalee associations. Once again thank you too all members behind this great effort.
ഈപ്പച്ചൻ 2017-08-12 09:35:15
ഈ പടത്തിൽ നിൽക്കുന്നവന്മാർ എവിടുന്നു കുടിയേറിയവന്മാരാ? ഇവിടെ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ . കണ്ടിട്ട് എല്ലാം ബംഗാളികളെപ്പോലെ ഇരിക്കുന്നു. 

Rahmath 2017-08-12 10:12:13
നല്ല ഒരു ഉദ്ദേശത്തോടെ എന്തിനു ഇറങ്ങിയാലും ഇത് പോലെയുള്ള തൊഴുത്തിൽ കുത്തികളെ കാണാം അത് കൊണ്ട് താഴെ നീചമായ പോസ്റ്റ് ഇടുന്ന വ്യക്തികളെ സമൂഹത്തിലെ കരിങ്കാളികൾ ആയി  കണക്കാക്കി സാമയുടെ പ്രവത്തകർ മുന്നോട്ടു പോകുക. നിങ്ങളോടു ഒപ്പം സ്റ്റാഫ്‌ഫോർഡിലെ ഓരോ മലയാളിയും  ഉണ്ട്.
ചെറുപ്പക്കാരൻ 2017-08-12 15:56:07
പ്രിയപ്പെട്ട അപ്പൂപ്പാ ഇതിൽ പ്രവർത്തിക്കുന്ന ഓരോ ചെറുപ്പക്കാരനും ബാച്‌ലർ ഡിഗ്രി കഴിഞ്ഞിട്ട് ഉള്ള വ്യക്തികൾ ആണ്, സ്മൂഹത്തിൽ മാന്യമായി ജോലി ചെയ്തു കുടുംബത്തെ നോക്കുന്നവരാണ്. പ്രായത്തിൽ മൂത്ത ആളുകളുടെ അഭിപ്രായങ്ങളും അവരുടെ നല്ല ആശയങ്ങൾ പകർതുക്കെയും മാത്രമേ അവർ ചെയ്തുളൂ . ഹോം ഔനേഴ്‌സ് അസോസിയേഷൻ ചോത്യം ചെയ്തപ്പോൾ ഈ പറയുന്ന വേറെ ഒരു മലയാളീ അസോസിയേഷൻ ഇല്ലായിരുന്നു. ഇതിൽ പ്രവർത്തിക്കുന്നത് ചെറുപ്പക്കാരുടെ കൂട്ടായ ഫലം ഒന്ന് കൊണ്ട് മാത്രം ആണ് ഇന്ത്യക്കാരെ മാത്രം ലക്‌ഷ്യം വച്ച്  കൊണ്ടുള്ള ഹോം ഔനേഴ്‌സ് അസോസിയേഷന്റെ  പ്രവർത്തനം തടയാൻ സാധിച്ചത്. ആദ്യം വസ്തുതകൾ അറിഞ്ഞു സംസാരിക്കുക.
അപ്പൂപ്പന്‍ 2017-08-12 14:20:10
ഈ ഫോട്ടോയിൽ നിൽക്കുന്ന പലരും നിർദോഷികളും ബലിയാടുകളുമാണ് .  എന്നാൽ ഒന്ന് രണ്ടു അവന്മാർ കാലാകാലമായി ഹ്യുസ്റ്റണിലെ മലയാളികളുടെ ഇടയിൽ വിടവ് സൃഷിട്ടിക്കുന്ന കീടങ്ങളാണ് .  അവർ നിങ്ങൾക്ക് നീട്ടി തരുന്ന അധികാരത്തിന്റെ ചെറിയ അപ്പക്കഷണങ്ങൾ തിന്ന് തലയിൽ താന്നിരിക്കുന്ന 'മൂള ' ഇല്ലാതാക്കരുത്. ഇവര് നിങ്ങളെ ഹൂസ്റ്റണിലെ വെറുക്കപ്പെടുന്ന ഒരു സമൂഹം ആക്കി മാറ്റും . മാഗ്‌ എന്ന സംഘടനയിൽ എത്ര മലയാളി അംഗങ്ങൾ ഉണ്ടെന്ന് ആദ്യം പോയി കണ്ടു പിടിക്കുക. അങ്ങനെയുള്ള ഒരു സംഘടനയെ ദുർബലമാക്കി സ്റ്റാഫോർഡിൽ തന്നെ ഇതുപോലത്തെ ഒരു പരട്ട സംഘടന ഉണ്ടാക്കുന്നതിന്റെ പിന്നിലെ ലക്‌ഷ്യം മനസിലാകുന്നില്ല. എല്ലാവരും പറയുന്നു കമ്മ്യൂണിറ്റിയെ നന്നാക്കാനാണ് ഈ സംഘടനകൾ എല്ലാം എന്ന്. ആദ്യമേ പറയുക നിങ്ങൾ എന്തൊക്കെയാണ് സമൂഹത്തിന് ചെയ്യാത്തതെന്ന് .  അമേരിക്കയിലെ രാഷ്ട്രീയ പാർട്ടികളോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ ചങ്കൂറ്റമുള്ള ഒരു നേതാക്കളും ഇല്ല. നിങ്ങൾ ആകെ ചെയ്യുന്നത് കേരളത്തിലെ തിരഞ്ഞെടുപ്പിന് ഡിബേറ്റ് സംഘടിപ്പിക്കുക, ഓണം സദ്ധ്യ , ഡാൻസ് കൂടാതെ നാട്ടിൽ നിന്ന് കുറെ പീറ രാഷ്ട്രീയക്കാരും ക്രിമിനലുകളായ സിനിമാക്കാരേം കൊണ്ടുവന്ന് പരിപാടി നടത്തുക തുടങ്ങിയ സ്ഥിരം പരിപാടികൾ.  മാഗിനും ചില കുഴപ്പങ്ങൾ ഉണ്ട് . ഓരോ അവന്മാർ അധികാരത്തിൽ കയറിയാൽ അത് അവന്റേതാക്കി മാറ്റും.  രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ഈ സ്ഥാപനത്തിന്റെ ഏതെങ്കിലും സ്ഥാനത്ത് പ്രവർത്തിച്ചു കഴിഞ്ഞാൽ പിന്നെ അഞ്ചു വർഷം കഴിഞ്ഞേ അധികാരത്തിൽ വരാൻ പാടുള്ളു ( ടേം ലിമിറ്റ് ) ( ചില വയസന്മാർ അപ്പോഴേക്കും കാലപുരിക്ക് പോകും ) ഇംഗ്ളീഷും മലയാളവും ശരിയായി കൈകാര്യം ചെയ്യാൻ അറിയാവുന്നവർ വേണം ഉത്തരവാദിത്വം ഏറ്റെടുക്കാൻ. കള്ളുകുടിയന്മാരും കച്ചവടക്കാരേം റിയൽ എസ്റ്റേറ്റ്കാരേം കഴിയുന്നതും ഒഴിവാക്കുക .  പള്ളിക്കാര്,  അമ്പലവാസികൾ ഇവരെ അയലത്ത് അടുപ്പിക്കരുത്. അവന്മാരെപ്പോലെ ഭൂമിയിൽ അസമാധാനം ഉണ്ടാക്കുന്ന വർഗ്ഗം ഇല്ല. പിന്നെ സ്വയം ചോദിക്കുക ' എനിക്ക് ഈ സമൂഹത്തിനോടോ ആരോടെങ്കിലും കടപ്പാടുണ്ടോ."  പിന്നെ സമ്മേളനത്തോക്കെ പോകുമ്പോൾ ഭാര്യെകൂടെ കൊണ്ടുപോകുക . മലയാളി നേതാക്കന്മാരുടെ ഭാര്യ ഓവർ ടൈം ചെയ്യുകയോ അല്ലെങ്കിൽ ഭർത്താവ് മീറ്റിങ്ങുകളുടെ പേരും പറഞ്ഞു മാറി നിന്നാൽ മതിയെന്ന ചിന്തയുള്ളവരുമാണെന്നാണ് പറയുന്നത് .  ട്രംപ് വൃത്തികെട്ടവനും മൂന്നാലു പ്രാവശ്യം കല്യാണം കഴിച്ചുവനുമാണെങ്കിലും ഇപ്പോൾ ഉള്ളതിനെ കൂടെ കൊണ്ട് നടക്കുന്നുണ്ട്. 

കഴിവതും ഇലക്ഷൻ ഒഴിവാക്കുക .  ഇലക്ഷൻ സമയത്ത് ഒരൊത്തൊരു ലൈനിൽ നിൽക്കുന്നത് കണ്ടാൽ അറക്കാൻ കൊണ്ടുപോകുന്ന മൃഗങ്ങളെ പോലെയാണ് . രാത്രി പകലും ഫോണിൽ വിളിയോടെ വിളിയാണ് . മനസ്സില്ലാതെ ഓരോന്ന് പോയി വെയിലത്ത് നിൽക്കുന്നത് .അഥവാ വോട്ട് ചെയ്യണം എന്ന് നിർബന്ധം ഉണ്ടങ്കിൽ സ്റ്റാമ്പ് ഒട്ടിച്ച ബാലറ്റ് പേപ്പർ മെയിലിൽ അയച്ചു കൊടുക്കുക 

ഇവിടെ നിൽക്കുന്ന ചെറുപ്പക്കാരോട് ഒരു അഭ്യർത്ഥന .   രാത്രി സമയങ്ങളിലും തൊഴിൽ പഠിപ്പിക്കുന്ന സ്‌കൂളും കോളേജുകളും ഇവിടെയുണ്ട് . അവിടെയൊക്കെ കഷ്ടപ്പെട്ടു പഠിച്ചാൽ ഭാവി നന്നാകും അടുത്ത തലമുറയും നന്നാകും .    അങ്ങനെ ചെയ്യിതിട്ടുള്ള പലരും ഈ സമൂഹത്തിലുണ്ട് .  ഈ സമൂഹവുമായി ചേർന്നു പോകാത്ത  ഇതുപോലെയുള്ള സംഘടനകൾ അമേരിക്കൻ മലയാളികൾക്ക് യാതൊരു പ്രയോജനവും ഇല്ല .   ഹോം ഓണേഷ്സ് അസോസിയേഷനിന്റ മീറ്റിങ് അറ്റൻഡ് ചെയ്തതുകൊണ്ട് മുറ്റത്തെ പുല്ലു വെട്ടാതിരുന്നാൽ നോട്ടീസ് വരും ഫൈൻ അടക്കം അവര് പൈസ മേടിക്കും .  അതുകൊണ്ടു ആയിരം സംഘടനകൾ ഉണ്ടാക്കി അതിന്റെ പേരിൽ കമ്മ്യൂണിറ്റ്ക്ക് മല മറിക്കുകയാണെന്ന് പറഞ്ഞാൽ  നിങ്ങൾ പറയുന്നതുപോലെ ഹ്യൂസ്റ്റനിൽ താമസിക്കുന്ന മലയാളികൾ ഇന്നലെ ഇന്നും വന്നവരല്ല . നിന്റെ ഒക്കെ പ്രായത്തിൽ വന്ന്   നിന്റെയൊക്കെ തന്തേടെ പ്രായം ആയവരുണ്ട് . അതുകൊണ്ട് ഇതൊക്കെ അടച്ചു പൂട്ടി ഉള്ളതിനെ ബലപ്പെടുത്തി ആദ്യം നന്നാകാൻ ശ്രമിക്കുക എന്നിട്ടു മതി നാട് നന്നാക്കാൻ . ഞങ്ങളും ഇതൊത്തിരി കണ്ടിട്ടുള്ളവരാ. അതുകൊണ്ട് മുത്തച്ഛന്മാരെ കളി പഠിപ്പിക്കണ്ട .  നിങ്ങളുടെ കൂടെ നിൽക്കുനനവാന്മാരിൽ ചിലരെ ഏതാൻ തോട്ടത്തിൽ നിന്ന് യഹോവ ഇറക്കി വിട്ടവനന്മാരാ. അവന്മാരെ ഓടിച്ചിട്ട് രക്ഷപ്പെടാൻ നോക്ക് 

Staffordian 2017-08-12 14:31:42
സ്റ്റാഫ്‌ഫോർഡ് ഒരു നല്ല സിറ്റി ആയിരുന്നു അതിവന്മാര് കലക്കുന്ന മട്ടാണ് . ഹൂസ്റ്റണിലെ ആ നോർത്ത് വാർഡിൽ പോയി സ്ഥാപിച്ചു കൂടെ നിങ്ങളുടെ സംഘടന. പറ്റിയ സ്ഥലം എത്ര അടിയുണ്ടാക്കിയാലും പോലീസ് പോലും വരില്ല 
From New York 2017-08-12 20:25:55
ഇവിടെ അഭിപ്രായം പറഞ്ഞിരിക്കുന്നവരിൽ പലരും ഈ സംഘടന ഉണ്ടാക്കിയതിൽ എതിർപ്പുള്ളവരാണെന്ന് മനസിലാക്കുന്നു. ഇത് ഒരു നല്ല പ്രവണതയാണ്. അമേരിക്കയിൽ ഇതുപോലെ അനുദിനം വളർന്നു വരുന്ന സംഘടനകൾ യാഥാർത്തിൽ കമ്മ്യൂണിറ്റിയെ ചിന്നഭിന്നമാക്കുകയാണ്. വ്യക്തിപരമായ വൈരാഗ്യങ്ങളും, വെറുപ്പും അതുപോലെ ഇത്തരം സംഘടനകളുടെ നേതാവായാൽ അവർക്ക് അത് ഒരു എന്തോ സ്ഥാനമാണങ്ങൾ നേടിക്കൊടുക്കുമെന്നുള്ള തെറ്റുധാരണയുമാണ്.  മറ്റൊന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരിൽ ഒരു നല്ല ശതമാനം കച്ചവടനങ്ങളുമായി ബന്ധമുള്ളവരാണ് . ഇവർക്ക് അവരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഒരു വേദികൂടിയാണ് ഇത്. അങ്ങനെ വച്ച് നോക്കുമ്പോൾ ഇതിന്റ നേതാവായാൽ പ്രയോചനം ഉണ്ട് .  ഇവിടുത്തെ പള്ളികൾ സാഹിത്യസംഘടനകൾ അസോസിയേഷനുകൾ എല്ലാം പ്രവർത്തിക്കാൻ ഒരു തട്ടകം ഇല്ലാത്തതിന്റ കുഴപ്പത്തിൽ നിന്ന് വന്നതാണ് .  ജനങ്ങൾ ഇതുകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് അതുകൊണ്ടാണ് അവർ ഇത്രയും ശക്തമായി അതിനെ എതിർക്കുന്നത്.  അതിൽ ഉപരി ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നവരെയും അവരുടെ ലക്ഷ്യത്തെയും അവർ തിരിച്ചറിയുന്നു . ഇത്രയും എതിർപ്പ് ഇതിനു മുൻപ് കണ്ടിട്ടില്ല . എനിക്ക് തോന്നുന്നു പൊതുജനത്തെ കഴുതയാക്കിയുള്ള പരിപാടികൾ ഇനി ഉപക്ഷിക്കുന്നത്. ഇപ്പോൾ ഇവിടെ കഴുതകൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു.   ഇത് ഇതര സ്റ്റേറ്റുകളിൽ ഇതുപോലെ പിളർപ്പുണ്ടാക്കാൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. എന്തുകൊണ്ട് ഇപ്പോൾ ഉള്ള സംഘടനകളുമായി സഹകരിച്ചുപോയിക്കൂടാ .  അതും ലീഡർഷിപ്പിന്റ ഒരു സവിശേഷതയാണ്.  

അപ്പൂപ്പൻ 2017-08-12 17:13:28
പോയി ഇവിടുള്ള ഏതെങ്കിലും കോളേജിൽ പോയി പഠിച്ചിട്ട് ഭാവി ശരിയാക്കാൻ നോക്ക് .  ഹോം ഓണേഴ്‌സ് അസോസിയേഷനേക്കാളും വലിയ പ്രശനങ്ങളെ നേരിടാനുള്ള കരുത്തുണ്ടാകും .  ഇത് തൊഴിലില്ലാതെ ഇരിക്കുന്നവർക്ക് പറഞ്ഞിരിക്കുന്ന പണിയാ .
His Wife 2017-08-12 17:19:02
എന്റെ ഭർത്താവ് ഈ സംഘടനയിലെ ഒരു നേതാവാണ് .  അദ്ദേഹത്തിന് പണി ഒന്നും ഇല്ല. വീട്ടിൽ ഇരുന്നാൽ വഴക്കോടെ വഴക്കാ   ഇങ്ങനെയുള്ള സംഘടനകൾ ഞങ്ങൾക്കൊരു ആശ്വാസമാണ് .  അവിടെ പോയിരുന്നു സമയം കളയുമല്ലോ . അതുകൊണ്ടു നിങ്ങൾ ഇതിനെ എതിർക്കരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു . 

ഒരു ഭാര്യയുടെ യാചന ആണിത് .  പേര് വച്ചാൽ അയാൾ എടുത്തിട്ട് ഇടിക്കും അതുകൊണ്ട് ഹിസ് വൈഫ് എന്നെ വയ്ക്കുന്നുള്ളു 
Abraham 2017-08-14 15:50:09

I was reading the negative comments below and was surprised by the number of unemployed malyalees from the old generation writing more than two pages. 

Dear “Old Gen” SAMA is formed with a clear purpose and has nothing to do with any other malayalee organization and will never be part of that politics. The idea was to know each other living in Stafford City. One of our member explained earlier that our vision of SAMA is a “Residents Association” but the “Old Gen” cannot understand English so they never tried to read that and stop their comments, so its high time for a response in my style.

Dear "Newyork malayalee",thank you for your concerns about Houston and this small city called Stafford. What is your pain in forming an association Stafford ? If you are so much in love with this city, we are inviting you to move and stay here on one condition, that you will talk only good when you live here, or we will cut that filthy tongue. Anyway it is better than living the life of a “House husband”.We know how to take care of ourselves and please try to show the same interest and concern about your family,before your son/daughters come home with multicolored kids.

Dear“Appooppan” if you and your generation are so educated and well off, you will not have time to write so many comments .I am not seeing even a single comment from “Old Gen” in English. About your night school comment ,we are not working at Walmart to go back to school, we have income and assets which you were not able to dream at this age of your time, and we are educated in this country also. We can handle both languages easily and talk to any white or black to get things done.

What did you do when your generation was harassing people in the name of Association ? I am sure that your son/daughter must have hated going for malayalee programs just because of your politics and hatred filled filthy mouth. Your generation wiped off that bit of affinity your kids had, towards the community. There is no night class to teach you to say something positive than negative. We are here,we will be here, in case if you have balls, come out of your alias names for an open debate.

 SAMA is formed for residents in Stafford and we will be here with our goals and we are not pressurizing anybody to join us. If anybody has any further issues, please take a long walk and take care of your business.

From New York 2017-08-14 20:04:37
Don't try to teach your dad how to speak English.  I was learning English when you were in liquid state. You have to go a long way son.  Is dividing the community to expand your income and asset your motive?  Are you the follower of the bigot demagogue Trump? I thought so.  Stafford is a good city. I used to live there and moved to New York because most of the people here are intelligent, hardworking and smart except Trump.  He probably got all the money from Russia and Muller is looking into it.  By the by if you watch CNN you may be able to see me. I am standing right in front of Trump Tower protesting his bigotry against the emigrants, black, jews and all other minority. My advice to is pull down the shutter of SAMA and go back to MAG.  You don't have to talk about your educational qualification too much. Your dirty intentions are the reason SAMA (Shitty American Malayale Association) is formed.  Dad has to go to bed and that will give you enough time to think and get out of that mess SAMA.   
അപ്പൂപ്പൻ 2017-08-15 07:14:02

നൈനാൻ മാത്തുള്ളയുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു. സംഘടനകൾ ഉണ്ടാക്കുക എന്ന സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ടെങ്കിൽ തന്നെ അതിനെ ദുർവിനയോഗം ചെയ്യുന്നത് ഒരു സമൂഹത്തിന്റെയും ആരോഗ്യത്തിന് നല്ലതല്ല. ഇപ്പോൾ സാമ എന്ന ഈ സംഘടന ഉണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടോ? ഇപ്പോൾ ഹ്യുസ്റ്റണിൽ പ്രവർത്തിക്കുന്ന മാഗ് എന്ന സംഘടനയെ ശക്തമാക്കിയാൽപ്പോരേ? നിങ്ങൾ ആ സംഘടനയിൽ കുറവ് കാണുന്നുണ്ടെങ്കിൽ അത് തിരുത്തി ആ സംഘടനയെ ശക്തമാക്ക തക്ക രീതിയിൽ അതിനോട് ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. അല്ലാതെ അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മനോഭാവം കൊള്ളില്ല. അമേരിക്കയിൽ റെസിഡനഷ്യൽ പ്രശ്നങ്ങൾ ഉണ്ടായാൽ വളരെ നല്ല രീതിയിൽ പരിഹരിക്കാനുള്ള സംവിധാനം അവർക്കുണ്ട്. മലയാളികൾ നാട്ടിലെപോലെ ഇവിടെയും വന്ന് കുളിക്കുകയും ഇല്ല നനക്കുകയുമില്ല എന്ന രീതിയിൽ പ്രവർത്തിച്ചാൽ അവർ വെറുതെ വിടില്ല. വീട്ടിൽ പണിയില്ലാതെ ഇരിക്കുന്ന ഭർത്താക്കന്മാർക്ക് പുല്ലുവെട്ടാം ചെടി കരിയാതെ വെള്ളം ഒഴിക്കാം അങ്ങനെ എന്തൊക്കെ പണി ചെയ്യാം. പക്ഷെ അത് ചെയ്യാതെ ഫോണിൽ ഇരുന്ന് പരദൂഷണവും ഇതുപോലെ സംഘടന പൊളിക്കാനും ശ്രമിച്ചാൽ, ഇതൊക്കെ കുറെ കണ്ടിട്ടുള്ള ഈ അപ്പൂപ്പൻ അടക്കം എതിർപ്പ് പ്രകടിപ്പിച്ചെന്നിരിക്കും. പിന്നെ ഇവിടുത്തെ തല നരച്ചവർക്ക് ഇംഗ്ളീഷ് അറിയില്ലെന്ന് ഏതോ കൊഞ്ഞാണ്ടൻ പറയുന്നത് കേട്ട്. ശരിയാണ് നിന്നെപ്പോലെ ബാച്ചലേഴ്‌സ് ഡിഗ്രി ഇല്ലെങ്കിലും പഴെ മെറ്ററികുലേഷനാണ്. പഴേ മണ്ണാണ് അതേൽ കൊണ്ടുവന്ന് നിന്റെ വായ്ത്തല ഇല്ലാത്ത തൂമ്പ ഇട്ട് ഇളക്കാൻ നോക്കണ്ട.
  പിന്നെ മാത്തുള്ള പറഞ്ഞതുപോലെരണ്ടു പൊങ്ങച്ച വർത്തമാനം പറയുന്നത് കേട്ട് ചാടി പുറപ്പെട്ടാൽ അബദ്ധത്തിൽ ആകുന്നത് നിങ്ങളായിരിക്കും.  അമേരിക്കയിൽ ഇനി സംഘടനകൾ ഉണ്ടാക്കുന്നതിനോട് ജനങ്ങൾക്ക് താത്പര്യം ഇല്ല. പന്നിയ്ക്ക് കുട്ടി പിറക്കുന്നതുപോലെയാണ് സംഘടന. ജില്ല, പഞ്ചായത്ത്, വില്ലജ് എന്നിങ്ങനെ വിഭാഗത്തിൽ ഉള്ള സംഘടനകൾ ഉണ്ട്. അതുകൂടാതെയാണ് ഇപ്പോൾ റെസിഡന്റഷയിൽ സംഘടന ഉണ്ടാക്കിയിരിക്കുന്നത്. റെസിഡൻഷ്യൽ സംഘടനയാകുമ്പോൾ അതിൽ സായിപ്പും, മെക്‌സിക്കനും കറമ്പനും ഒക്കെ കാണുമല്ല. ഈ പടം കണ്ടിട്ട് അതിൽ ഒന്ന് രണ്ടു മെക്സിക്കനേം കറമ്പൻമാരെ കാണുന്നുണ്ട്. അപ്പൂപ്പൻ ഇതൊത്തിരി കണ്ടതാ മക്കളെ.

Ninan Mathullah 2017-08-15 03:54:39
Most of the people in the picture are unknowns here. They have no connection with the community here. To do community work first you must love people and build relationship with them. What type of community work you can do sitting within the four walls of your house? Please do not fool yourself. The organizers can have hidden agenda and you fell into their trap?
പ്രവാചകൻ 2017-08-15 11:59:02
ഇത് ഓരോത്തരുടേം പെരുവച്ചു തുടങ്ങുന്ന പ്രസ്ഥാനങ്ങളായി, ഓമ, എമ, ജിമ, ജോമ ആമ എന്നിങ്ങനെ കല്ലിന്മേൽ കല്ലില്ലാതെ ചിതറും മാഗിന്റെ ആക്രമണത്തെ നിൽക്കാൻ കഴിയാതെ പൊട്ടി ചിതറും. മുടിയൻ പുത്രമാർ തിരികെ പോകും. നിങ്ങളെ ഈ മണലാരണ്യത്തിലൂടെ നടത്തിയവന്മാരും കൊടപിടിച്ചവന്മാരും അത് കടക്കാതെ ദാഹിച്ച് മയൂരപ്പച്ചയിലേക്ക് ഓടും.  ഇപ്പോഴാണ് മാനസാന്തരത്തിനുള്ള സമയം. മാഗിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു അതിൽ വിശ്വസിക്കുനന്നവരൊക്കെ  രക്ഷപ്പെടും അല്ലാത്തവനെല്ലാം സ്റ്റാഫ്‌ഫോഡിൽ നിന്ന് ഓടും. ഇത് പ്രവാചകന്റെ ശബ്ദം.  അല്ല ശാപത്തിൽ നിന്ന് രക്ഷപ്പെടണം എന്നുണ്ടെങ്കിൽ ആളൊന്നുക്ക് വെടിവഴിപാടിനുള്ള $100 വച്ച് po box 8, Stafford, TX എന്ന വിയലാസത്തിൽ അയക്കുക

സരസന്‍ 2017-08-15 11:06:12
മാതുള്ളയും + 3  പേര്‍ ആണ് മെയിന്‍ പ്രശ്ന കാര്‍ എന്നാണ്  houston കാര്‍ പറയുന്നത് .
വ്യാജൻ ചേട്ടൻ 2017-08-15 12:49:17

മാത്തുള്ള Sch.Cast എന്ന് വച്ചിരുന്നെങ്കിൽ ഇവന്മാര് തിരിച്ചറിയില്ലായിരുന്നു ഇപ്പോൾ എങ്ങനെയുണ്ട്? വ്യജ പേരിന്റെ ഗുണം മനസിലായല്ലോ? പ്രതികളിൽ ഒരാളെ മാത്രമേ അവർക്ക് പിടികിട്ടിയിട്ടുള്ളുഅതും മാത്തുള്ള. .അതുകൊണ്ട് 'മൂത്തവർ ചൊല്ലും മുതു നെല്ലിക്ക മുൻപേ കായ്ക്കും പിന്നെ മധുരിക്കും'


Russian 2017-08-15 12:57:18
പി സി ജോർജ്ജിനെ ഇനി മാഗ് കേറ്റും എന്ന് തോന്നുന്നില്ല അത് കൊണ്ട് സാമ കൊണ്ടുപോയി ഒരു സ്വീകരണം കൊടുക്ക് . നല്ല നാറ്റമായിരിക്കും അതിൽ ഒന്നും കാര്യമില്ല. ഇതിലും നാറ്റകേസ് വലിച്ചു മൂക്കിൽ കേറ്റിയിട്ടുള്ള മലയാളി സംഘാടനകൾ അമേരിക്കയിൽ ഉണ്ട്. ഫൊക്കാന ഫോമ തുടങ്ങി പലരും. പെണ്ണ് കേസ്, മോഷണം, കുഅലപാതകം തുടങ്ങി പലതും ചെയ്യിതിട്ടുള്ളവരെ ഇവിടെകൊണ്ടുവന്ന് സന്തഷിപ്പിച്ചിട്ടുള്ളവരാണ് പിന്നെയാ  പി സി കുട്ടി..  മാഗ് നിങ്ങളെ തല്ലികൊല്ലുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യാൻ നോക്ക്. 
rajesh 2017-08-16 13:03:40
ഈ താഴെ സാമ എന്ന  ഗ്രൂപ്പിനെ തെറി  വിളിക്കുന്ന മാഗ ഇലെ മാന്യന്മാർ ഒന്ന് ഓർക്കുക ഞാനും ഒരു മാഗ് മെമ്പർ ആണ് ദയവു ചെയ്തു  നിങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു മാഗിനെ ഇതിലേക്ക് വലിച്ചിഴക്കരുത്. അത് ഇങ്ങനെയുള്ള ഗ്രൂപ്പിന് വളം വയ്ക്കുകെയെ ചെയ്യൂ. മാഗ എന്ന  സാനഘടനയ്ക്കു ഇങ്ങനെയുള്ള ചെറു ഗ്രൂപ്പുകൾ ഗുണം മാത്രമേ   ചെയ്യൂ അല്ലാതെ മാഗിന്റെ ഒരു രോമത്തെ പോലും തൊടാൻ സാധിക്കുകയില്ല എന്ന സത്യം മനസിലാക്കുക . മാഗിന് വേണ്ടി ചുക്കാൻ പിടിക്കുന്ന എല്ലാ മനസുകൾക്കും നന്ദി പറയുന്നൂ
bahubali 2017-08-16 13:11:50
ദൈവമേ ഇ മലയാളീകൾ ഒരിക്കലും നന്നാവില്ല എന്ന ശപഥം ചെയ്തു ഇരിക്കുവാനോ . ആരാന്റെ വീട്ടിൽ നടക്കുന്ന കാര്യം നോക്കി വെള്ളം ഇറക്കുന്ന ഈ വൃത്തി കേട്ട പരുപാടി നിർത്താറായില്ലേ. ഇത് അമേരിക്ക ആണ് ഇവിടെ നിന്റെയൊക്കെ പിള്ളാര് കണ്ട കറമ്പന്റെയും വെളുമ്പന്റെയും കൂടെ പോകുന്നതിൽ അല്ല അവനൊക്കെ പ്രെശ്നം ഒരു പുതിയ സംഘടന വന്നതാ. ആദ്യം പോയി വെള്ളം അടിയും പെണ്ണ് പിടിയും നിർത്തി സ്വന്തം കുടുംബത്തെ നോക്ക് എന്നിട്ടു മറ്റു ഉള്ളവരെ കുറ്റം പറയാൻ വാ. എനിക്ക് നല്ലതു പോലെ അറിയാം ഇവിടെ കിടന്നു പോസ്റ്റ് ഇടുന്ന ഇവന്മാർക്ക് എല്ലാം മാഗിന്റെ ചാരായം  കിട്ടുമ്പോൾ ഉള്ള കുത്തൽ അതങ്ങു കൈയിൽ വച്ചാൽ മതി. ആദ്യം കുടുംബം നോക്ക്...
sakhavu 2017-08-16 13:23:17
അങ്ങ് താഴെ താക്കീതു ഇട്ട ചേട്ടനോട് എഡോ തന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്ന സ്ഥലത്തു  ആണോ ഈ  ഗ്രൂപ്പ് ഇരിക്കുന്നത്. താന് ഇങ്ങു വാ കാല് തല്ലിയൊടിക്കാൻ നല്ല ഒന്നാന്തരം റഷ്യൻ തോക്കു ഇരിപ്പുണ്ട് വീട്ടിൽ, തന്റെ മണികണ്ട ഭഗവാനെ അടിച്ചു പൊട്ടിച്ചു ഞങ്ങൾ ഓംലറ്റ് അടിക്കും. മിണ്ടാതെ ഇരിക്കുമ്പോൾ തലേ കയറി ഇരുന്നു നിറങ്ങുവാനോ. ഇതു ഒരു പഴയ കമ്മ്യൂണിസ്റ്റ് കാരന്റെ താകീത ആണ് ജാഗരത്ത...
MAGH 2017-08-16 13:35:39

Dear MAGH friends,

Please don't mention MAGH's name here. If you have any personal suggestions put it as your comment and don't represent you as MAGH member. please don't ruin MAGH with such filthy discussions.

Thank you.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക