പ്രമുഖ മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്ര നെതിരെ വിജയ് ഫാന്‍സ് നടത്തുന്ന അശ്ലീല വര്‍ഷം അവസാനിപ്പിക്കണമെന്ന് നടന്‍ വിജയ് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കരുതെന്ന് വിജയ് തന്റെ ഫാന്‍സിനോട് പ്രസ്താവനയിലൂടെ പറഞ്ഞു.
ഞാന്‍ ഈ സമൂഹത്തിലെ സ്ത്രീകളെ ബഹുമാനിക്കുന്നു. ആരൊരാള്‍ക്കും ആരുടേയും സിനിമകളെ വിമര്‍ശിക്കാനുള്ള ആവിഷ്‌ക്കാര സ്വാതന്ത്യമുണ്ട്. ഒരു സ്ത്രീക്കുമെതിരെയും മോശം ഭാഷ ഉപയോഗിക്കരുതെന്നാണ് എന്റെ അഭിപ്രായം.എന്നാണ് വിജയുടെ പ്രസ്താവന.
വിജയുടെ സുറ എന്ന ചിത്രം മോശമാണെന്ന് ട്വീറ്റ് ചെയ്തതോടെയാണ് മാധ്യമ പ്രവര്‍ത്തക ധന്യ രാജേന്ദ്രനെതിരെ അശ്ലീ വര്‍ഷവുമായി വിജയ് ഫാന്‍സ് തിരിഞ്ഞത്. ധന്യയെ ഇല്ലാതാക്കുമെന്നും ഭീഷണിയുണ്ട് ട്വിറ്ററിലൂടെ. ഞാന്‍ നേരത്തെ വിജയുടെ ചിത്രയുടെ സുര എന്ന ചിത്രം ഇന്റര്‍വെല്‍ ആയപ്പോള്‍ കാണുന്നത് നിര്‍ത്തിയിരുന്നു. ആ റെക്കോര്‍ഡ് ഹാരി മെറ്റ് സജല്‍ മറികടന്നു. ഇന്റര്‍വെല്‍ വരെ പോലും കണ്ടിരിക്കാനായില്ല എന്നായിരുന്നു ട്വീറ്റ്.