Image

കൊളോണ്‍ പോര്‍സില്‍ സെപ്റ്റംബര്‍ 2 ന് ഓണം ആഘോഷിക്കുന്നു.

Published on 09 August, 2017
കൊളോണ്‍ പോര്‍സില്‍ സെപ്റ്റംബര്‍ 2 ന് ഓണം ആഘോഷിക്കുന്നു.

പോര്‍സ്: ഓണക്കോടിയുടുത്ത്, പൂക്കളമിട്ട് ഓണത്തപ്പനെ എതിരേല്‍ക്കാന്‍ കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോര്‍സിലെ നാല്‍പ്പത്തിഅഞ്ചില്‍പ്പരം മലയാളി കുടുംബങ്ങള്‍ ഒന്നടങ്കം ഒരുക്കങ്ങള്‍ തുടങ്ങി. ഈ വര്‍ഷത്തെ സംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ 2-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചുമണിയ്ക്ക് പോര്‍സിലെ ഛഠ ഛവാേെൃമത്മല 83 ഹാളില്‍ വിപുലമായ പരിപാടികളോടെ ആരംഭിക്കും.
വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് വര്‍ണ വിസ്മയം തീര്‍ക്കുവാന്‍ വിവിധതരം കലാ പരിപാടികളുടെ തയാറെടുപ്പുകള്‍ അണിയറയില്‍ നടന്നു വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, കേരളത്തനിമയില്‍ പരമ്പരാഗത രീതികളോടെ മാവേലിയെ എതിരേല്‍ക്കല്‍,തിരുവാതിരകളി,തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഓണസദ്യക്ക് നേതൃത്വം നല്‍ക്കുന്ന പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍ അറിയിച്ചു.പരിപാടികളുടെ വിജയത്തിനായി വിവിധ ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്
കൂടുതല്‍ വിവരങ്ങള്‍ക്ക്-പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍ 02203 369042
റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക