Image

ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടി

Published on 08 August, 2017
ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടി
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടി. 22 വരെ ദിലീപിന്റെ റിമാന്‍ഡ് തുടരുമെന്ന് അങ്കമാലി കോടതി അറിയിച്ചു.

ദിലീപിനെ കോടതിയില്‍ പൊലീസ് നേരിട്ട് ഹാജരാക്കിയില്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണു ദിലീപിനെ കോടതിയിലെത്തിക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിന് കോടതി അനുമതി നല്‍കിയത്.

ദിലീപിനെ ജയിലിനു പുറത്തെത്തിച്ചാല്‍ കൂടുതല്‍ പ്രതിഷേധം ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ തീരുമാനത്തിനെതിരെ ദിലീപിന്റെ സഹോദരന്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നഗരസഭയുടെ തീരുമാനം നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക