Image

മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് വീണ്ടും അഭിമാനനിമിഷങ്ങള്‍

Published on 07 August, 2017
 മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് വീണ്ടും അഭിമാനനിമിഷങ്ങള്‍
വത്തിക്കാന്‍/തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയ്ക്ക് പാറശാല കേന്ദ്രമാക്കി പുതിയ ഭദ്രാസനം ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചു. പാറശാല രൂപതയുടെ ബിഷപ്പായി ഡോ. തോമസ് മാര്‍ യൗസേബിയൂസ് സ്ഥാനമേല്‍ക്കും.

ബിഷപ് ഡോ ഫീലിപ്പോസ് മാര്‍ സ്‌തേഫാനോസ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പുതിയ അധ്യക്ഷനായി ചുമതലയേല്‍ക്കും. റവ.ഡോ ജോര്‍ജ് കാലായില്‍ കര്‍ണാടക പുത്തൂര്‍ ഭദ്രാസനത്തിന്റെ പുതിയ മെത്രാനായും, റവ.ഡോ.ജോണ്‍ കൊച്ചുതുണ്ടിയില്‍ കൂരിയ ബിഷപ്പും യൂറോപ്പ്, ഓഷ്യാനിയ എന്നിവയുടെ അപ്പോസ്‌തോലിക വിസിറ്റേറ്ററുമായും സ്ഥാനമേല്‍ക്കും.

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ നിയമന കല്‍പന തിരുവനന്തപുരത്ത് സഭയുടെ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററില്‍ സഭയുടെ തലവനും പിതാവുമായ അത്യുന്നത കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് അറിയിച്ചത്. ഇതോടെ മലങ്കര കത്തോലിക്കാ സഭക്ക് പതിനൊന്ന് ഭദ്രാസനങ്ങളും ഒരു എക്‌സാര്‍ക്കേറ്റുമായി.

പുതിയ മെത്രാനായി സ്ഥാനമേല്‍ക്കുന്ന ഡോ. തോമസ് മാര്‍ യൗസേബിയൂസ്, ഡോ ഫീലിപ്പോസ് മാര്‍ സ്‌തേഫാനോസ് എന്നിവര്‍ക്കും മെത്രാനായി പുതിയ സ്ഥാനലബ്ധി ലഭിയ്ക്കുന്ന റവ.ഡോ ജോര്‍ജ് കാലായില്‍, റവ.ഡോ.ജോണ്‍ കൊച്ചുതുണ്ടിയില്‍ എന്നിവര്‍ക്കും ജര്‍മനിയിലെ മലങ്കര സഭാ കോര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍, പ്രത്യേകിച്ച് ജര്‍മനിയിലെ മലങ്കര സമൂഹം പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന്‍ യൂണിറ്റ് ഭാരവാഹികള്‍ ആശംസകളും പ്രാര്‍ത്ഥനകളും നേര്‍ന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക