Image

ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

Published on 07 August, 2017
ഷാജി പാപ്പനും പിള്ളേരും ക്രിസ്മസിന് എത്തും

മലയാളത്തില്‍ ആദ്യമായാണ് തിയേറ്ററുകളില്‍ തകര്‍ന്ന ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഒരുങ്ങുന്നത്. സെപ്തംബര്‍ മാസം ആട് രണ്ടാം ഭാഗം ചിത്രീകരണമാരംഭിക്കും. നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയതു പോലെ ക്രിസ്തുമസിന് തിയേറ്റുകളില്‍ ചിത്രം റിലീസ് ചെയ്യും.

ആദ്യ ഭാഗത്തിന്റെ നിര്‍മ്മാതാക്കളായ െ്രെഫഡേ ഫിലിം ഹൗസാണ് ആട് 2 നിര്‍മ്മിക്കുന്നത്. 2015 ലായിരുന്നു ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. യുവാക്കള്‍ക്കിടയില്‍ പിന്നീട് ഷാജി പാപ്പനും പിള്ളേര്‍ക്കും കിട്ടിയ പിന്തുണ വലുതായിരുന്നു. ചിത്രത്തിലെ സ്‌റ്റൈലും ഡയലോഗുകളും വൈറലായി മാറിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക