Image

ഹിറ്റ്‌ലര്‍ സല}ട്ട് ചയ്ത് ഫോട്ടോ എടുത്ത ചൈനീസ് സഞ്ചാരികളെ ബെര്‍ലിനില്‍ അറസ്റ്റ് ചെയ്തു

ജോര്‍ജ് ജോണ്‍ Published on 07 August, 2017
ഹിറ്റ്‌ലര്‍ സല}ട്ട് ചയ്ത് ഫോട്ടോ എടുത്ത ചൈനീസ് സഞ്ചാരികളെ ബെര്‍ലിനില്‍ അറസ്റ്റ് ചെയ്തു

ബെര്‍ലിന്‍: ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ഹിറ്റ്‌ലര്‍ സല}ട്ട്! കാണിച്ച് ഫോട്ടോ
എടുത്തരണ്ട് ചൈനീസ് സഞ്ചാരികളെ ബെര്‍ലിന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ
പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ രാജ്യത്ത് നിരോധിച്ചിട്ടുള്ള ഹിറ്റ്‌ലര്‍ സല}ട്ട് അനുകരിച്ച്
ഫോട്ടോ എടുത്തതാണ് ഇവര്‍ ചെയ്ത കുറ്റം.

ജര്‍മന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘനകളാണ് ഹിറ്റ്‌ലര്‍ സല}ട്ട്
നടത്തുന്നത്. ഈ സംശയത്തിന്റെ പേരിലാണ് ചൈനീസ് സഞ്ചാരികളെ പിടികൂടിയത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം 500 യൂറോ ജാമ്യ തുക ഓരോരുത്തരിലും നിന്ന് ഈടാക്കി ഇവരെ വിട്ടയച്ചു.

ജാമ്യ സമയത്ത് ഇവര്‍ സ്വന്ത രാജ്യത്തേക്ക് മടങ്ങിയാല്‍ ഇവര്‍ ജാമ്യത്തിനായി നല്‍കിയ തുക
പിഴയായി ഈടാക്കം. ഭരണഘടനാ വിരുദ്ധ ചിഹ്നങ്ങള്‍ കാണിക്കുന്നതിന് മൂന്ന് വര്‍ഷം
തടവും, പിഴയും ആണ് ജര്‍മന്‍ നിയമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക