Image

പ്രിയസഖി ലാനേ, കേള്‍ക്കൂ (ഒരു നര്‍മ്മഗീതം: സുധീര്‍ പണിക്കവീട്ടില്‍)

Published on 07 August, 2017
പ്രിയസഖി ലാനേ, കേള്‍ക്കൂ (ഒരു നര്‍മ്മഗീതം: സുധീര്‍ പണിക്കവീട്ടില്‍)
ആരുവായിക്കും, ആരുവായിക്കും
കേള്‍വികേള്‍ക്കാത്തോര്‍ എഴുതുമ്പോള്‍?
പോരെങ്കില്‍പരിഹാസമുദ്രയും,
പേറിനില്‍ക്കുന്നോരാകുമ്പോള്‍.
എന്തെഴുതിലും കൊള്ളുകില്ലെന്ന,
മുന്‍വിധിക്കാരാണേറേയും.
ആരുസ്രുഷ്ടിച്ചു ഈ ദുരവസ്ഥ?
ആരുമൂലം മൂല്യശോഷണം?
അശ്വമെന്നുനടിക്കും ഗര്‍ദ്ദഭം
കുങ്കുമവും ചുമക്കുന്നോ?
തല്ലുകൊണ്ടുപൊളിഞ്ഞതോപുറം
ഭാണ്ഡമേറ്റിപൊളിഞ്ഞതോ?
കാലമാടന്മാര്‍തല്ലുന്നു പാവം
കഴുതയെദയയില്ലാതെ.

വായനക്കാര്‍ക്കില്ലൊട്ടുനേരമ-
വര്‍ക്കില്ലെനൂറു കാര്യങ്ങള്‍
ടി.വിയും നീണ്ടുനീണ്ടുപോകുന്ന
സീരിയല്‍ കാട്ടും കാസെറ്റും*
സോഡവീഴ്ത്തിമിനുസമാക്കിയ
വിസ്ക്കിയും കയ്യില്‍സിഗരറ്റും
ഊര്‍ന്നുപോകാതരയിലെപ്പോഴും
കാത്തുസൂക്ഷിക്കും സെല്‍ഫോണും
ബാങ്കിലെന്നും കുമിഞ്ഞുകൂടുന്ന
ഡോളറിന്റെലഹരിയും
പൊട്ടുതൊട്ടവള്‍മുട്ടിമുട്ടി
"കൊടി''യേറ്റിടുന്നൊരുവേലയും
ഇത്തരം ദിനചര്യയുള്ളവര്‍
എന്തറിയുവാനീശ്വരാ-...

പിന്നെയുള്ളോരെഴുത്തുകാര്‍തമ്മില്‍
സ്പര്‍ദ്ധയുള്ളപിണക്കകാര്‍
ഒരക്ഷരം നല്ലതാരേയും പറ്റി
ഉരിയാടാന്‍മനസ്സില്ലാത്തോര്‍
ചത്തുപോകട്ടെ ആങ്ങള-കണ്ണീര്‍
വീഴ്ത്തണം നാത്തൂന്‍ -എന്നുള്ളോര്‍

ലാന പോലുള്ള സംഘ(ട) -ആനകള്‍
സങ്കടങ്ങളെകേള്‍ക്കണം.

ശുഭം

*വര്‍ഷങ്ങള്‍ക്ക് മുമ്പ് സി.ഡി.യൊക്കെ വരുന്നതിനുമുമ്പ് എഴുതിയത്.
പ്രിയസഖി ലാനേ, കേള്‍ക്കൂ (ഒരു നര്‍മ്മഗീതം: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വിദ്യാധരൻ 2017-08-07 08:24:37
ഉണ്ണിയെക്കാണുമ്പോൾ അറിയാം
ഊട്ടിലെ പഞ്ഞം കവി.
മുൻവിധിയല്ലത് സത്യമത്രെ
എത്ര തെളിവുകൾ കാട്ടിടേണം?
പണവും പ്രതാപവും കുമിഞ്ഞുകേറി
എന്നാൽ ജനം അവരെ അറിഞ്ഞതില്ല
നാലുപേരറിയതെ പണം കൊണ്ടെന്തുകാര്യം?
മൂകരായവർ വഴികണ്ടിടാതെ.
പെട്ടൊന്നൊരുത്തന് കുബുദ്ധിതോന്നി
ഉണ്ടാക്കണം അസോസിയേഷനുടനെ
പൊട്ടിമുളച്ചത് ഐക്യനാട്ടിൽ
മഴയത്ത് തളിർത്ത തകരപോലെ
അടിയായി അവിടെയും തള്ളുമായി
ഒടുവിൽ ചിലരോടി പുത്തൻ ആശയവുമായി
ലാന വന്നു ഫൊക്കാന വന്നു
പിളർന്നത് പിന്നെയും ഫോമയായി
വേൾഡ് മലയാളി സംഘടനയായി
പിന്നെയും വിഘടിച്ചു ജില്ലയായി
ഇവരുടെ ഈഗോക്ക് ആക്കം കൂട്ടാൻ
വന്നെത്തി പ്രസ്‌ക്ലബ് എവിടെ നിന്നോ.
ഇങ്ങനെ പറയുവാൻ കഥകളുണ്ട്
പറയുമ്പോൾ ആർക്കും സുഖിക്കുകില്ല
ഇവരുടെ സുഖം നോക്കിട്ടെന്തുകാര്യം
തുടരുക പരിഹാസം  മടിച്ചിടാതെ.
അറിയട്ടെ ജനം നഗ്‌നസത്യം.
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക