Image

ഇസ്ലാം എന്തുകൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്നു(അബ്ദുള്‍ പുന്നയൂര്‍ക്കുളം)

അബ്ദുള്‍ പുന്നയൂര്‍ക്കുളം Published on 06 August, 2017
ഇസ്ലാം എന്തുകൊണ്ട് തെറ്റിദ്ധരിക്കപ്പെടുന്നു(അബ്ദുള്‍ പുന്നയൂര്‍ക്കുളം)
എനിക്ക് ആധികാരികമായി ഇസ്ലാമതത്തെപ്പറ്റി അറിയില്ല, എങ്കിലും ഈ കാലഘട്ടത്തില്‍ മുസ്ലീംജനതയെ ചിലര്‍ ഭീകരരെന്ന് വിളിക്കുന്നുണ്ട്. അത് ഇസ്ലാമിനെക്കുറിച്ചുള്ള അറിഞ്ഞുകൂടായ്മ കൊണ്ടാവാം. അത്തരം അജ്ഞത തിരുത്താന്‍ ഈ കുറിപ്പ് അല്പമെങ്കിലും ഉപകരിക്കുമെന്ന് വിചാരിക്കുന്നു.

ഭീകരര്‍ക്ക് മതമില്ല, വിശ്വാസമില്ല. മതവും തീവ്രവാദവും വ്യത്യസ്തമാണ്. ഒരു മതവും ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. പ്രത്യേകിച്ച്  ഇസ്ലാംമതവും, പിന്നെ എന്തുകൊണ്ട് ഇസ്ലാംമതസ്ഥരെ ചിലര്‍ ഭീകരവാദികളായി ചിത്രീകരിക്കുന്നു. ആ ചിത്രീകരണത്തിന്റെ പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് മാധ്യമങ്ങളാണ്, പ്രത്യേകിച്ച് ഏകപക്ഷീയമായ മാധ്യമങ്ങള്‍, സത്യത്തില്‍, തീവ്രവാദികളായി പ്രവര്‍ത്തിക്കുന്നവര്‍ ഇസ്ലാമല്ല. ഇസ്ലാമിലും ഇസ്ലാമതത്തിലും തീവ്രവാദികളില്ല. ഇനി ഏതെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ മുസ്ലീമിന്റെ പേരോ, പേര് കെട്ടിവെച്ചിട്ടോ ഉണ്ടെങ്കില്‍ തന്നെ അതില്‍ ഒരു സമൂഹത്തെ മൊത്തം ലേബലൊട്ടിക്കുന്നത് അസഹിഷ്ണുതയാണ്.

അന്ത്യപ്രവാചകനായ മുഹമ്മദ് നബിയും പരിശുദ്ധ ഖുര്‍ആനും ആരോടും ആയുധം കയ്യിലെടുക്കാനോ ഏതെങ്കിലും രാജ്യത്ത് ഗറില്ലാ പ്രവര്‍ത്തനം നടത്താനോ കലാപമുണ്ടാക്കാനോ പറഞ്ഞിട്ടില്ല. ഇസ്ലാം കാരുണ്യത്തിന്റേയും സമാധാനത്തിന്റേയും മതമാണ്. ഇസ്ലാമിന്റെ പേര് സമാധാനമെന്നും മുസ്ലീം സമാധാനിയുമാണ്.

ഖുര്‍ആന്റെ പേര് പറഞ്ഞിട്ടോ, ഇസ്ലാമത ഉദ്‌ബോധകനായ മുഹമ്മദ് നബിയുടെ പേര് പറഞ്ഞിട്ടോ ചില അവിശ്വാസികള്‍ നിരപരാധികളെ വധിക്കുന്നുണ്ട്. എന്നാല്‍, ഖുര്‍ആനില്‍ ഒരിക്കലും ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അത്തരം ചേഷ്ടകളെ കൃത്യമായി നിരോധിച്ചിട്ടുണ്ടെന്ന് ഖുര്‍ആനിലെ വചനം ഉദ്ധരിച്ചുകൊണ്ട് മുഹമ്മദ് നബി പറയുന്നുമുണ്ട്.  ഒരു നിര്‍ദ്ദോഷിയെ ആരെങ്കിലും വധിച്ചാല്‍ അത് ലോകത്തിലെ മുഴുവന്‍ നിര്‍ദ്ദോഷികളേയും വധിച്ചതിനു തുല്യമായ കുറ്റകൃത്യമാണെന്നും ഒരു കുറ്റം ചെയ്യാത്തവന്റെ ജീവന്‍ ഒരാള്‍ രക്ഷിച്ചാല്‍ അത് ലോകജനതയെ മുഴുവന്‍ രക്ഷിച്ചതിനു സമാനമായ സദ്പ്രവര്‍ത്തനമാണെന്നും.

മുസ്ലീം സമൂഹം ചരിത്രത്തിന്റെ ദശാസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ആധുനിക യുഗത്തില്‍, മുസ്ലീം രാഷ്ട്രങ്ങളില്‍ എണ്ണ കണ്ടുപിടിക്കപ്പെട്ടു. ആ എണ്ണ സാമ്രാജ്യത്ത്വ ശക്തികളുടെ ദൃഷ്ടിയില്‍ പെട്ടു. സാമ്രാജ്യത്വത്തിനു എണ്ണ ആവശ്യമായിരുന്നു. അങ്ങനെ ഭൗതിക നേട്ടങ്ങള്‍ കൊയ്യാനായി മുസ്ലീം നാടുകളിലേക്ക് അമേരിക്കയുടേയും ബ്രിട്ടന്റേയും മറ്റും ശ്രദ്ധ തിരിഞ്ഞു.

ലോകത്തിലെ വന്‍ ശക്തികള്‍ തന്നെയാണ് 9/11 ഉണ്ടാക്കിയതെന്ന് തെളിവുകളേറെ കേള്‍ക്കുന്നു: ഉലേെൃൗരശേീി ീള ാമ ൈംലമുീി െഇറാക്കില്‍ ഇല്ലെന്ന് അവിടെ പരിശോധിച്ച UN പരിശോധകര്‍ പറഞ്ഞിട്ടും, ഒരു ഹൈജാക്കേഴ്‌സും ഇറാക്കികളല്ലെന്നറിഞ്ഞും സദ്ദാം ഹുസൈനു ഒസാമ ബിന്‍ ലാദനുമായി ബന്ധമില്ലെന്നറിഞ്ഞും വാഷിംഗ്ടണില്‍ അഞ്ചാള്‍കൊല്ലപ്പെട്ട ആന്ത്രാക്‌സ് എന്ന മാരക പൗഡര്‍ അയച്ചത് ഇറാക്കല്ലെന്നറിഞ്ഞും ന്യൂയോര്‍ക്കിലെ ഇരട്ടഗോപുരങ്ങളിലെ ഉരുക്കു ബീമുകള്‍ ഉരുകാന്‍ മാത്രം പര്യാപ്തമായ ഇന്ധനം അതിനെ തകര്‍ത്ത വിമാനങ്ങളില്‍ ഇല്ലെന്നറിഞ്ഞും, ഇറാക്കിനു 9/11 നുമായി ബന്ധമില്ലെന്നറിഞ്ഞും..... ഇറാക്കിലെ എണ്ണ നിയന്ത്രണം കയ്യിലെടുക്കാനും മുസ്ലീം രാജ്യങ്ങളിലെ ശക്തി ശോഷിപ്പിക്കാനുമെന്നോണം 9/11 ന്റെ പേരു പറഞ്ഞു ജോര്‍ജ് ബുഷ് ഇറാക്കിനെ ആക്രമിച്ചു.

ഇന്ന് എണ്ണ നിയന്ത്രണത്തിലുപരി, ഇസ്രായേല്‍ പോലത്തെ രാജ്യങ്ങള്‍ മു്‌സലീം വിധ്വംസന പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 1967 ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കിയ West Bank(palestinian Territories), East Jerusalem(Gaza Strip), Golan Heights(Syria), Sinai Peninsula(Egypt) എന്നീ മേഖലകള്‍ വിട്ടുകൊടുക്കാതെ, ഒരു സന്ധിസമാധാനത്തിനും തയ്യാറാവാതെ, നൂറ്റാണ്ടുകളായി ജന്മനാട്ടില്‍ ജീവിച്ച പതിനായിരക്കണക്കിനു പലസ്തീനികളെ ആട്ടിപ്പുറത്താക്കിയും അവരുടെ പൈതങ്ങളെ കശാപ്പുചെയ്തും ഗ്രാമങ്ങള്‍ നശിപ്പിച്ചുമാണ് ഇസ്രായേല്‍ അവരുടെ രാജ്യവിസ്തൃതി വിപുലീകരിച്ചുകൊണ്ടിരിക്കുന്നത്.
ഇസ്രായേല്‍ ഇസ്ലാമിനെ മ്ലേച്ഛവത്കരിക്കുന്നതിനു വേണ്ടിയാണ് ഐ.എസ്. ഐ.എസ്. എന്ന പേരും കൊടുത്തു. ലോകമെമ്പാടുള്ള മുസ്ലീങ്ങളെ ധ്രൂവീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നത്. കൂടാതെ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളെ ധ്വാംസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, ഐ.എസ്. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റല്ല, ഇസ്രായേല്‍ സ്റ്റേറ്റാണെന്ന് പലര്‍ക്കും അജ്ഞാതമാണ്! കാരണം അത്ര രഹസ്യമായാണ് ഇസ്രായിലിലെ തന്നെയല്ല, ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ ചാരസംഘടനയായ 'മൊസാദ്' കരുക്കള്‍ നീക്കുന്നത്. അതിനവര്‍ക്ക് സാമ്രാജ്യത്ത്വ ശക്തികളുടെ പിന്‍ബലവുമുണ്ട്.

ഈയിടെ മുസ്ലീംകളുടെ മൂന്നാമത്തെ വിശുദ്ധ ദേവാലയമായ അല്‍ അഖ്‌സയിലേക്കുള്ള പ്രവേശനം ഇസ്രായേല്‍ പ്രധാനമന്ത്രി നെത്യന്‍യാഹു, അവരുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി മുസ്ലീം ഭക്തരുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചു. അതില്‍ രക്തച്ചൊരിച്ചിലുണ്ടായപ്പോള്‍ ലോക മുസ്ലീം രാജ്യങ്ങള്‍ അതിനെ അപലപിച്ചു. തുടര്‍ന്ന് നെത്യന്‍യാഹു ആ നിയന്ത്രണത്തില്‍ അയവുവരുത്തി. എങ്കിലും ആ പ്രദേശങ്ങളില്‍ ടെന്‍ഷന്‍ ഇപ്പോഴും എപ്പോഴും നിലനില്‍ക്കുന്നു.

അനുബന്ധം
എന്താണ് ഇസ്ലാം
ഇസ്ലാം ഏകദൈവ വിശ്വാസത്തില്‍ നിന്ന് ഉടലെടുത്ത ഒരു ആദര്‍ശ പ്രസ്ഥാനമാണ്. ആ ആദര്‍ശം ഉദ്‌ബോധിപ്പിക്കുന്നത്, മനുഷ്യര്‍ അവരുടെ ജീവിതം സ്രഷ്്ടാവായ അള്ളാഹുവിങ്കല്‍ സമര്‍പ്പിക്കണമെന്നും ആ സ്രഷ്ടാവിന്റെ നിയമ നിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കണമെന്നുമാണ്. അത്തരം ദര്‍ശനങ്ങളോടെ ജീവിക്കുന്നവരെ മുസ്ലീം എന്ന് വിളിക്കുന്നു.
ഇസ്ലാം പ്രചുരപ്രചാരമായത് ഏഴാം നൂറ്റാണ്ടില്‍ അറേബ്യയിലാണ്. മുഹമ്മദ് നബിയുടെ കാലത്തു തന്നെ സൗദി അറേബ്യന്‍ കച്ചവടക്കാരിലൂടെ ഇസ്ലാംമതം കേരളത്തിലേക്കു വന്നു. അന്നത്തെ കേരളത്തിലെ ഭരണാധികാരിയായ ചേരമാന്‍ പെരുമാള്‍ AD.628 ല്‍ കൊടുങ്ങല്ലൂരില്‍ ആദ്യത്തെ മുസ്ലീം(ചേരമാന്‍ മോസ്‌ക്) പള്ളി സ്ഥാപിക്കാന്‍ സ്ഥലം സംഭാവന ചെയ്തു.
ഇന്ന് ലോകത്തില്‍ ഇസ്ലാംമത വിശ്വാസികള്‍ ഏകദേശം രണ്ടു ബില്യനോളം വരും. ലോകജനസംഖ്യയുടെ കാല്‍ ഭാഗത്തോളം. അമേരിക്കയിലെ മുസ്ലീംസ് 2016 ലെ കണക്കനുസരിച്ച് 3.3 million. അത് 2030 ഓടെ ഇരട്ടിയാകുമെത്രെ.

മുഹമ്മദ്(570 to 632) നബിക്ക് ജിബ് രീല്‍ എന്ന ദൈവദൂതന്‍ വഴി വെളിപ്പെടുത്തി കൊടുത്തതാണ് ഖുര്‍ആന്‍. ഇസ്ലാമിക് കലണ്ടര്‍(ഹിജ്‌റ) തുടങ്ങുന്നത് AD. 622 ല്‍ ഹിജ്‌റ എന്നത് നബി മക്കത്ത് നിന്ന് മദീനയിലേക്ക് പലായനം ചെയ്ത ദിനം മുതല്‍ക്കാണ്.
മുസ്ലിമിങ്ങളുടെ രണ്ടാമത്തെ മക്കയായ ബൈത്തുള്‍ മുഖദ്ദിസും മൂന്നാം വിശുദ്ധ പള്ളിയായ അഖ്‌സയും അടുത്തടുത്ത്(Was in Palestinian Territories. Now, Under Israel) ഈസ്റ്റ് ജെറുസലേമില്‍ സ്ഥിതി ചെയ്യുന്നു. ബൈത്തുല്‍ മുഖദ്ദിസിന്റെ 200 മീറ്റര്‍ അടുത്ത്, സുവര്‍ണ്ണ കുംഭഗോപുരമുള്ള കുത്ത്ബത്തുല്‍ ഹള്‌റാഹ് എന്ന സ്ഥലത്ത് നിന്നാണ് മുഹമ്മദ് നബി ആകാശാരോഹണത്തിനു(മിഇ്‌റാജ്) പുറപ്പെട്ടതും, ഏഴാനാകാശത്തുവെച്ചു അള്ളാഹുവുമായി സംസാരിച്ചതും. ആ സംഭാഷണത്തിലാണ് അഞ്ചു നേരം നമസ്‌കരിക്കാന്‍ അള്ളാഹു കല്പിച്ചതെന്നും മുസ്ലിമീങ്ങള്‍ വിശ്വസിക്കുന്നു.

ബൈത്തുല്‍ മുഖദ്ദിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങള്‍ വളരെ മനോഹരമാണ്. ഇവിടെ സുലൈമാന്‍ നബി, മൂസാ നബി, സക്കരിയ നബി, ഈസാ(Jesus) നബി, മുഹമ്മദ് നബി എന്നീ പല പ്രവാചകരുടെയും പണ്ഡിതരുടേയും മഹതികളുടേയും മഹത്വമുള്ള ചരിത്രകഥകള്‍ പറയുന്നുണ്ട്. അവരില്‍ പലരും ആഗ്രഹിച്ചിരുന്നത് ബൈത്തുല്‍ മുഖദ്ദിസില്‍ കബറടക്കം ചെയ്യപ്പെടണമെന്നുമായിരുന്നു.
ലോകത്തിന്റെ ഏതുകോണില്‍ നിന്നായാലും മക്കയെ ലക്ഷ്യമാക്കി നമസ്‌കരിക്കണം. നമസ്‌കാരം എവിടെനിന്നുമാകാം; പള്ളിയാണ് ശ്രേഷ്ഠം. പക്ഷേ, വെള്ളിയാഴ്ച എല്ലാവരും പള്ളിയില്‍ ഒന്നിച്ച്(Jumu'a) നമസ്‌കരിക്കണമെന്നുണ്ട്. നമസ്‌കരിക്കുമ്പോള്‍ ശരീരം ശുചിയാക്കിയതിനു പുറമെ കൈ, മുഖം, ചെവി, നെറ്റിത്തടം, കാല്‍ മൂന്നുവട്ടം വീതം കഴുകണം. മുസ്ലീമിങ്ങളില്‍ പല വിഭാഗങ്ങളുമുണ്ട്; അതില്‍ പ്രധാനം സുന്നി, ഷിയ, മുസ്ലിമിനു അഞ്ച് നിര്‍ബന്ധിത കാര്യങ്ങളുണ്ട്: അതില്‍ ആദ്യമായി അള്ളാഹു ഏകനെന്നും മുഹമ്മദ് നബി അള്ളാഹുവിന്റെ ദൂതനെന്നും വിശ്വസിക്കുക. രണ്ട്. അഞ്ച് നേരം നമസ്‌കരിക്കുക. മൂന്ന്. ധനത്തിനനുസരിച്ച് Zakat(നിര്‍ബന്ധ ദാനം) ചെയ്യുക. നാല്. ആരോഗ്യമുള്ളവര്‍ റമളാന്‍ മാസം ഉദയംതൊട്ട് അസ്തമയംവരെ വ്രതമെടുക്കുക. അഞ്ച്. സാമ്പത്തിക സൗകര്യമുള്ളവര്‍ ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജിനു(Mecca, Saudi Arabia) പോവുക.

ഇസ്ലാംമതത്തെ പറ്റി അറിയണമെങ്കില്‍ ഏതെങ്കിലും പത്രത്തിലെ പിന്നാമ്പുറം പേജ് വായിച്ചോ, സ്വജനപക്ഷ ടി.വി. ചാനല്‍ കണ്ടോ, പോര. ഖുര്‍ആന്‍ വായിക്കു, ഗ്രഹിക്കുക. മുഹമ്മദ് നബിയേയും ഇസ്ലാമിനേയും മനസിലാക്കുക.

Join WhatsApp News
Tom abraham 2017-08-07 05:46:07
How did the peaceful Islamic male get the okay to marry or enslave five females ?
Why divorce any one of them if she sneezes or how many wives Mohammed himself had ? Why immigrate to the US and bother the madammas ? 

നിരീശ്വരൻ 2017-08-07 07:57:51

ഇന്നത്തെ ലോകത്തിന്റെ പ്രശനങ്ങൾക്ക് കാരണം മതവും അവർ സൃഷ്ടിച്ചിരിക്കുന്ന വിവരമില്ലാത്ത സമൂഹവുമാണ്. ചരിത്രപരമായി ലോകത്തിലെ മൂന്നു മതങ്ങളുടെം (ജൂദ,ക്രൈസ്തവ,മുസ്ലിം) പിതാവ് അബ്‌റഹാമാണ്. അങ്ങേരുടെ ഉള്ളിലും ഇന്നത്തെപ്പോലെ കഴുത്ത് വെട്ടണം എന്ന ചിന്ത ഉണ്ടായിരുന്നു. മകന്റെ കഴുത്ത് വെട്ടി ഇല്ലാത്ത ദൈവത്തെ പ്രീതിപ്പെടുത്തുക എന്ന കിരാതമായ ചിന്ത. കൂടാതെ ഒന്നിൽ കൂടുതൽ ഭാര്യമാരും ഉണ്ടായിരുന്നു. ഹാഗാറിന് ഗർഭം ഉണ്ടാക്കി മൊഴി ചൊല്ലി മണലാരണ്യത്തിൽ ഇറക്കി വിട്ടു. ഇന്നത്തെ എല്ലാ മതത്തിലേം പുരുഷന്മാരുടേം സ്ത്രീകളോടുള്ള മനോഭാവം മുതുമുത്തച്ഛന്റെ സ്വാഭാവം തന്നെ. ഡേവിഡ്, സോളമൻ പിന്നെ മുസ്ലീങ്ങൾ എല്ലാം മുത്തച്ചന്റെ വൃത്തികെട്ട സ്വഭാവം തുടർന്നുകൊണ്ടിരുന്നു. സോളമന് ആയിരിയ്ക്കണക്കിനു വെപ്പാട്ടികൾ ഉണ്ടായിരുന്നു  എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നു. അയാളുടെ ലിബിഡോ തലയിൽ കയറിയപ്പോൾ എഴുതിയതാണ് ഉത്തമ ഗീതം. അപ്പൻ ദാവീദ്  ബത്‌ഷേബാ കുളിച്ചുകൊണ്ടരുന്നപ്പോൾ കയറിപ്പിടിച്ച ഉണ്ടായതാണല്ലോ സോളമൻ. ജാത്യാൽ ഉള്ളത് തൂത്താൽ പോകുമോ?  ഹിന്ദുക്കളും ഇക്കാര്യത്തിൽ മോശമല്ല. സ്ത്രീകളെ ശബരിമലയിൽ കയറ്റിയാൽ അയ്യപ്പൻ നിയന്ത്രണം വിട്ട് ഭക്തന്മാരുടെ തനി സ്വഭാവം കാണിക്കുമെന്ന് അവർ ഭയപ്പെടുന്നു. എന്തായാലും മഹാമടിയാരെക്കുറിച്ചു മാത്രമല്ല ഒരു മതത്തെ കുറിച്ചും ഞങ്ങൾ നിരീശ്വരവാദികൾക്ക് തെറ്റ് ധാരണയല്ലാതെ മറ്റൊന്നും ഇല്ല. നമ്മൾക്ക് ഇതൊക്കെ കളഞ്ഞു ഏകോദര സഹോദരങ്ങളെപ്പോലെ ഭൂമിയിൽ ജീവിച്ചു മരിക്കാൻ അവസരം ഉള്ളപ്പോൾ എന്തിനു വെറുതെ ഇല്ലാത്ത ദൈവത്തെയും സ്വാര്ഗ്ഗത്തെയും കുറിച്ച് ചിന്തിച്ച് സമയം കളയുന്നു . ഈശ്വരനും ദൈവവും ഇല്ലാത്ത ഒരു മനോഹര ലോകം സ്വപ്നം കാണും. ഇന്നത്തെ നിങ്ങളുടെ മതത്തെക്കുറിച്ചുള്ള മാനസ്സിക സംഘർഷം മാറിക്കിട്ടും.   ഇല്ല അങ്ങനെ ചിന്തിക്കാനുള്ള മാനസിക അവസ്ഥ നേടാൻ വേണ്ട  കരുത്ത് നിങ്ങളുടെ കവി ഹൃദയത്തിന് ആയിട്ടില്ലെന്ന് എനിക്കറിയാം.


Dr. Zach, texas 2017-08-07 08:35:02
FGM is a serious crime committed by Muslims in the 
US and Indonesia. Research says, CDC, and Islamic
Conference admit. Cutting clitoris partially, like the 
Circumcision of the male. Brutality in Islam unparalled.
 
Johny 2017-08-07 11:11:42
ലേഖകൻ ആദ്യമേ മുൻ‌കൂർ ജാമ്യം എടുത്തു "എനിക്ക് ആധികാരികമായി ഇസ്‌ലാം മതത്തെ കുറിച്ചറിയില്ല" പിന്നെ എങ്ങിനെയാണീ ന്യായീകരണങ്ങൾ നിരത്തുന്നത്. തീവ്രവാദത്തിനു മതമില്ല എന്നാണ് എല്ലാ ന്യായീകരണ തൊഴിലാളികളും പറയുന്നത്. എന്നാൽ എല്ലാ തീവ്ര വാദിക്കും മതമുണ്ട്. അതുകൊണ്ടു മതം തന്നെ ആണ് തീവ്രവാദത്തിനാധാരം. മതങ്ങൾ കുട്ടികളെ ചെറു പ്രായത്തിൽ തെറ്റായി ആശയങ്ങൾ അവരവർക്കു തോന്നിയപോലെ പഠിപ്പിക്കുന്നതാണ് ഇതിനെല്ലാം പ്രധാന കാരണം. അത് പഠിപ്പിക്കുന്നവരുടെ മാത്രം കുഴപ്പവുമില്ല. ബൈബിളിലെയും ഖുറാനിലെയുമൊക്കെ ഉള്ള അമ്മൂമ്മക്കഥകൾ ചരിത്രം ആണെന്ന് വിശ്വസിപ്പിക്കാൻ പുരോഹിതർ പെടാപാട് പെട്ട് കുറെ അസംബന്ധങ്ങൾ കുട്ടികളിൽ തിരുകി കയറ്റും. 
മത പഠനം പ്രായപൂർത്തി ആയതിനു ശേഷം മാത്രം നടത്തിയാൽ മാത്രമേ ഇതിനൊരു അവസാനം ഉണ്ടാവൂ. 
American Malayalee 2017-08-07 14:53:37

Since 9/11, there have been “27,000 attacks globally connected to Islam,” many of which have involved Muslims killing Muslims.

Sudhir Panikkaveetil 2017-08-07 13:13:59
ലേഖകൻ ഇസ്‌ലാം മത വിശ്വാസിയായത്കൊണ്ട് അദ്ദ്ദേഹത്തിന്റെ അറിവിൽ (അതാണ് തുടക്കത്തിൽ പറഞ്ഞിരിക്കുന്നത് എന്ന് മനസ്സിലാക്കുന്നു) ആ മതം ഭീകരമല്ല. മത തീവ്രവാദികൾ ചെയ്യുന്നതിന് ഒരു മതം മുഴുവനായി ഉത്തരവാദിയാകുന്നില്ലല്ലോ? അതുകൊണ്ടാണ് ഇസ്‌ലാമിനെക്കുറിച്ച് ഒരു അനുബന്ധം അദ്ദ്ദേഹം നൽകിയിരിക്കുന്നത്. മുസ്‌ലിം വിധ്വംസ പ്രവർത്തനങ്ങൾ ഇസ്രായേൽ നടത്തുന്നതിന്റെ ഭവിഷ്യത്തുകളായി തീവ്രവാദത്തെ കാണാൻ ലേഖകൻ അഭിപ്രായപ്പെടുന്നു.  തീവ്രവാദം എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നു അറിയുന്നവർ ഉണ്ടായിരിക്കും. അവർ ശക്തിയുള്ളവരും കുഴപ്പക്കാരോട് അനുകൂലിക്കുന്നവരും ആകുമ്പോൾ  തീവ്രവാദം വർധ്ധിക്കും ജനജീവിതം കഷ്ടതരമാകും. തീവ്രവാദത്തിന്റെ കാരണം ലേഖകൻ ഇതിൽ മൃദുവായി സൂചിപ്പിക്കുന്നുണ്ട്. അത് ഇസ്‌ലാം മതമല്ലെന്നാണ് അദ്ദ്ദേഹത്തിന്റെ അഭിപ്രായം.
benoy 2017-08-08 07:28:07
ലോകത്തിൽ മുലിംകൾക്കു ഭൂരിപക്ഷമുള്ള അമ്പത്തിരണ്ട് രാജ്യങ്ങളിൽ ഇതിലാണ് മറ്റൊരു ന്യൂനപക്ഷ മതത്തിനു ഭാവിയുള്ളതു? ഇന്ത്യയിൽ മുസ്ലിമുകൾക്കു ഭൂരിപക്ഷമുള്ള കാശ്മുരിൽ മാത്രം എന്തുകൊണ്ട് കലാപങ്ങൾ മാത്രം നടക്കുന്നു? എവിടെ ഇസ്ലാം ഭൂരിപക്ഷമാകുന്നോ അവിടെ മറ്റുള്ള മതങ്ങൾക്ക് യാതൊരു പ്രസക്തിയും ഇല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക