Image

രാക്ഷസി (കവിത: പി. സിസിലി)

Published on 06 August, 2017
രാക്ഷസി (കവിത: പി. സിസിലി)
നാടുനീളെ മരം മുറിക്കുന്നോരെ കണ്ട്
ചങ്കു തകര്‍ന്നു കവിത എഴുതുന്നോരേ
കുഞ്ഞിനെ മുറിക്കും കിരാത സ്ത്രീ തന്‍
മാറ് മുറിക്കാനാവില്ല നിങ്ങള്‍ തന്‍
തൂലികയ്‌ക്കൊരുനാളും നിശ്ചയം.
ഒന്നുണരൂ ഒച്ചവ്യ്ക്കൂ മുന്നിട്ടിറങ്ങൂ
അണികളായിട്ടായിരമുണ്ട് പിമ്പേ.
മടിക്കരുതോട്ടുമേ മനുഷ്യത്വം
മരവിച്ചിടാത്തവരുണ്ടിവിടെ.
മറക്കാനാവില്ലാക്കൊടും ക്രൂരത
മന:സാക്ഷി യുള്ളിടത്തോളം.
കുഞ്ഞേ നിന്നെ തച്ചു തകര്‍ത്തവള്‍
അമ്മയല്ലന്നസത്യം'' അറിഞ്ഞീടുക.
അമ്മ തന്‍ പുണ്ണ്യത്തെ അപ്പാടെ
കുഴിച്ചിട്ട കാപാലികയല്ലോ.
അമ്മിഞ്ഞപ്പാലിന്‍ മാധുര്യം
ചേര്‍ത്തുവക്കേണ്ടും കുഞ്ഞിനെ
മുക്കികൊല്ലാതിരിക്കാന്‍
രാക്ഷസി ' നീ ഈ ഭൂമിയില്‍
ജനിക്കാതിരുന്നെങ്കില്‍......
ആശിച്ചു പോവുന്നു ഞാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക