Image

സൂറിച്ച് മിലാന്‍ അതിവേഗ റെയില്‍ പാത പരിഗണനയില്‍

Published on 04 August, 2017
സൂറിച്ച്  മിലാന്‍ അതിവേഗ റെയില്‍ പാത പരിഗണനയില്‍
  
ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിനും ഇറ്റലിയിലെ മിലാനുമിടയില്‍ അതിവേഗ റെയില്‍ പാത നിര്‍മിക്കാന്‍ സ്വിസ് ഫെഡറല്‍ റെയില്‍വേയ്‌സ് പദ്ധതി തയാറാക്കുന്നു. 2020ഓടെ ഇതു യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന വിധത്തിലാണ് നടപടിക്രമങ്ങള്‍.

നിലവില്‍ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാ സമയം മൂന്നര മണിക്കൂര്‍ മുതല്‍ നാലു മണിക്കൂര്‍ വരെയാണ്. അതിവേഗ പാതയില്‍ ഇത് രണ്ടേ മുക്കാല്‍ മണിക്കൂറായി കുറയ്ക്കാന്‍ സാധിക്കും.

സൂപ്പര്‍വെലോസ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി ആല്‍പ്‌സില്‍ നിര്‍മിച്ച സെനെറി ടണലിലൂടെയാണ് കടന്നു പോകുക. ഗോദാര്‍ദ് ബേസ് ടണലും ഇതിന്റെ ഭാഗമാകും. സെനെറി ടണല്‍ തുറന്നു കൊടുക്കുന്നതോടെ റെയില്‍ പാളവും യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.

ലോകത്തെ ഏറ്റവും നീളമേറിയതും ആഴമേറിയതുമായ റെയില്‍വേ ടണലാണ് ഗോദാര്‍ദ് ടണല്‍. അന്പത്തേഴ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ തുരങ്കം കഴിഞ്ഞ വര്‍ഷമാണ് തുറന്നു കൊടുത്തത്. ഡിസംബര്‍ മുതല്‍ ഇതുവഴി പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസും ആരംഭിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക